- Trending Now:
തീര്‍ത്ഥാടകരുടെ വന്‍തോതിലുള്ള സന്ദര്‍ശനം കാരണം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം എന്ന ഖ്യാതിയുള്ള ക്ഷേത്രമാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം.ഇത്രയധികം സമ്പാദ്യമുള്ള ക്ഷേത്രത്തില്‍ 25 കോടിയുടെ അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യ സ്ഥാപിക്കുകയാണ്.
പ്രതിരോധവകുപ്പിന് കീഴിലുള്ള ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) ആന്റി ഡ്രോണ്‍ ടെക്നോളജി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമാണ് തിരുപ്പതി ക്ഷേത്രം. ജൂണില്‍ ജമ്മുവിലെ വ്യോമസേന ബേസില്‍ നടന്ന ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു നീക്കം.
രാജ്യത്തെ എന്ന് മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രം എന്ന സ്ഥാനം തന്നെയാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഇത്രയും കനത്ത സുരക്ഷയൊരുക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആന്ധ്രാ പ്രദേശിലെ തിരുമല കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ആ സ്ഥാനം ലഭിച്ചത് നേര്‍ച്ചയായും സംഭാവനയായും ഭക്തരില്‍ നിന്ന് ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ്.
ക്ഷേത്രത്തിന്റെ സമ്പത്തിന് പിന്നിലെ ഐതിഹ്യം ഇങ്ങനെ പത്മാവതിയുമായുള്ള തന്റെ വിവാഹത്തിന് കുബേരനില്‍ നിന്ന് ഒരു കോടിയും 11.4 ദശലക്ഷം സ്വര്‍ണ്ണ നാണയങ്ങളും കടമെടുത്ത ബാലാജിക്ക് ആ കടം വീട്ടാനുള്ള തുകയായാണ് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള വിശ്വാസികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതും നേര്‍ച്ചയിടുന്നതും എന്നാണ്.
തിരുപ്പതി ക്ഷേത്രത്തിലെ ഒരു ദിവസത്തെ വരുമാനം 2019-ലെ കണക്ക് പ്രകാരം 22.5 ദശലക്ഷം രൂപയാണ്! അതും കാണിക്കയായി മാത്രം കിട്ടുന്നത്. സ്വര്‍ണ്ണവും ഇത്തരത്തില്‍ ലഭിക്കും.2010 ഏപ്രിലില്‍ എസ്ബിഐ അക്കൗണ്ടിലേക്ക് ക്ഷേത്രം നിക്ഷേപിച്ച സ്വര്‍ണ്ണത്തിന്റെ അളവ് 3,000 കിലോയാണ്. മൊത്തം ആസ്തിയുടെ കാര്യത്തില്‍ തൊട്ടു പിന്നില്‍ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.