- Trending Now:
സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് നടന്നു നീങ്ങാന്‍ പോലും പലരും ചിന്തിക്കാത്ത പ്രായത്തില്‍ സ്വന്തമായി ഫ്‌ലാറ്റ് സ്വന്തമാക്കി കൗമാരക്കാരി. കേവലം 18 വയസ്സിലാണ് പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കിയത്. പഠനം പൂര്‍ത്തിയാക്കി, ജോലി നേടി, ആവശ്യമെങ്കില്‍ ഹോം ലോണ്‍ കൂടി എടുക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ കുറഞ്ഞ പക്ഷം പലരും അവരുടെ 20കളില്‍ ആയിരിക്കും എന്നിരിക്കെയാണ് ഈ നേട്ടം.ഇതിനായി താന്‍ പ്രയത്‌നം ആരംഭിച്ചത് കേവലം 13 വയസ്സിലാണ് എന്ന് പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ വര്‍ഷം വീടിനായി 20 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തു.
വാലെന്റിന ഹാടോം എന്ന വിദേശി പെണ്‍കുട്ടിയാണിത്. തെക്കു കിഴക്കന്‍ ലണ്ടനിലെ അബി വുഡ്ഡ് എന്ന സ്ഥലത്താണ് രണ്ടു ബെഡ്റൂം ഫ്‌ലാറ്റ്. അഞ്ചു വര്‍ഷത്തേക്ക് മൊത്തം വിലയുടെ 40 ശതമാനം മാത്രം അടച്ച് പലിശയില്ലാത്ത ലോണ്‍ ആണ് ഇവര്‍ എടുത്തത്.
ഇത്രയും ചെറിയ പ്രായത്തിലേ വീട് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വാലെന്റിന. 13 വയസ്സായപ്പോഴേക്കും ഓണ്‍ലൈന്‍ റൊമാന്‍സ്, ആക്ഷന്‍ കോമിക്കുകള്‍ എഴുതി സമ്പാദ്യം ആരംഭിച്ചു. 16 വയസ്സില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ പാര്‍ട്ട് ടൈം ജോലി. ശേഷം പ്രൈമാര്‍ക്കിലേക്ക്.സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഈ ജോലികള്‍ ചെയ്യാന്‍ താന്‍ സമയം കണ്ടെത്തിയിരുന്നു എന്ന് വാലെന്റിന. ഇന്‍സാനിറ്റി എന്ന കോമിക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പണം സമ്പാദിക്കാന്‍ തുടങ്ങി എന്ന് വാലെന്റിന. അന്ന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ അമ്മയായിരുന്നു പണം സൂക്ഷിപ്പുകാരി
ആ ജോലിയില്‍ നിന്നും 5000 പൗണ്ട് നീക്കിവെക്കാന്‍ സാധിച്ചു. അവധി ദിവസങ്ങളിലും ജോലി ചെയ്തു. ചില ടെക്, ഭക്ഷണ കമ്പനികളില്‍ പണം നിക്ഷേപിച്ചാണ് ഇത്രയും തുക സ്വന്തമാക്കിയത് എന്ന് വാലെന്റിന.സമ്പാദ്യശീലമാണ് പല്ലു ഡോക്ടര്‍ ആവണമെന്ന ആഗ്രഹത്തില്‍ നിന്നും ബിസിനെസ്സിലേക്ക് എത്തിച്ചത് എന്ന് വാലെന്റിന. തന്റെ വിജയത്തില്‍ മാതാപിതാക്കള്‍ സന്തോഷത്തിലാണ് എന്നും പെണ്‍കുട്ടി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.