കാലം മാറിയതോടെ കഞ്ഞിവെള്ളം കുടിക്കുന്നത് കുറച്ചിലായി കാണുന്ന ന്യൂ ജനറേഷനാണ് നമ്മുക്ക് ചുറ്റും. കഞ്ഞിയും കഞ്ഞിവെള്ളവുമൊക്കെ പണ്ടുതൊട്ടേ മലയാളികളുടെ ആഹാരക്രമത്തിന്റെ ഭാഗമായത് അതിന്റെ ആരോഗ്യഗുണങ്ങൾ കൊണ്ടാണ്. ക്ഷീണമകറ്റാൻ പലരും ചോദിക്കുന്നത് ഉപ്പിട്ട കഞ്ഞിവെള്ളമല്ലേ? ഒന്നാന്തരം ദാഹശമനിയാണ് കഞ്ഞിവെള്ളം. ആയുർവേദത്തിലെ പല മരുന്നുകളും ഒരല്പം കഞ്ഞിവെള്ളത്തിൽ ചാലിച്ച് കഴിക്കാൻ വൈദ്യന്മാർ നിർദ്ദേശിക്കാറുണ്ട്. അത്രയ്ക്കുണ്ട് കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ. ആരോഗ്യ ഗുണത്തെപ്പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും കഞ്ഞിവെള്ളം നല്ലതാണ്.
സൗന്ദര്യ സംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നവരാണെങ്കിൽ ഇനി മുതൽ കഞ്ഞിവെള്ളം പാഴാക്കില്ല.
- കഞ്ഞിവെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകിയാൽ കാലക്രമേണ തിളക്കമുള്ള ചർമ്മത്തിന്റെ ഉടമയാകും നിങ്ങൾ. മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം ഉത്തമമാണ്. മാത്രമല്ല, ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. മുഖത്തെ പാടുകൾ മാറ്റാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം നന്നായി മസ്സാജ് ചെയ്യുക. അതായത് ചർമ്മത്തിലുണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും കഞ്ഞിവെള്ളം പരിഹാരമാണെന്ന് ചുരുക്കം.
- കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാനും കഞ്ഞിവെള്ളം മാത്രം മതി. ഒരു ചെറിയ കോട്ടൺ പാഡ് കഞ്ഞിവെള്ളത്തിൽ മുക്കിയ ശേഷം കണ്ണിന് താഴെ വെക്കുക. ഏകദേശം പത്ത് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തിലോ ചെറു ചൂട് വെള്ളത്തിലോ കഴുകാം.
- കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയും തലമുടിയും മൃദുവായി മസ്സാജ് ചെയ്ത കൊടുക്കാം. അൽപനേരം ഇങ്ങനെ ചെയ്ത ശേഷം കഴുകി കളയുക. മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും താരന്റെ ശല്യം അകറ്റാനും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് ഏറെ പ്രയോജനപ്രദമായ മാർഗ്ഗമാണ്.
- തൊലിപ്പുറത്തുണ്ടാകുന്ന എക്സിമ പോലുള്ള രോഗങ്ങൾ കഞ്ഞിവെള്ളം ഉപയോഗിച്ച് മാറ്റാൻ കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശരീരത്തിലെ ഇത്തരം പ്രശ്നബാധിത സ്ഥലങ്ങളിൽ തണുത്ത കഞ്ഞിവെള്ളം പുരട്ടി കൊടുക്കുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ചൂടോടെ ചായും കാപ്പിയും കുടിക്കുമ്പോൾ മറഞ്ഞിരിക്കുന്ന അപകടങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.