Sections

Gold Rate; Gold Price Today in Kerala: ചാഞ്ചാടി സ്വർണവില; ഇന്ന് 560 രൂപയുടെ വർധന

Friday, Nov 29, 2024
Reported By Admin
Gold price update: ₹57,280 for 1 Sovereign and ₹7,160 for 1 gram

സ്വർണം ഇന്നത്തെ വില:

  • 1 പവൻ: ₹57,280
  • 1 ഗ്രാം: ₹7,160

കഴിഞ്ഞ രണ്ട് ദിനമായി തുടരുന്ന വിലയിലെ ചാഞ്ചാട്ടം ഇന്നും ആവർത്തിച്ച് സ്വർണം. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 560 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,280 രൂപയിലേക്ക് ഉയർന്നു.

ഇന്നലെ സ്വർണവിലയിൽ 120 രൂപ കുറഞ്ഞിരുന്നു. അതിന് മുൻപ് 27ന് 200 രൂപ വർധിക്കുകയും 26ന് 960 രൂപ ഇടിയുകയും ചെയ്തിരുന്നു.

നവംബർ ആദ്യവാരം വില ഇടിവിന്റെ തുടർന്ന സ്വർണം നവംബർ ഒന്നിലെ വിലയായ ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 59,080 രൂപയിൽ നിന്നും നവംബർ 14ന് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപയിലേക്ക് വീണിരുന്നു. എന്നാൽ 17 വരെ ഇതെ നിരക്കിൽ തുടർന്ന സ്വർണത്തിന് പിന്നീടുള്ള ഒരാഴ്ച തുടർച്ചയായി വില വർധിക്കുകയും നവംബർ 23ന് 58,400 രൂപയിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളിൽ സ്വർണ നിരക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 70 രൂപ വർധിച്ച് 7,160 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.