- Trending Now:
പ്രവാസി ലോകത്തെ സാധാരണക്കാരുടെ ജീവിത ബജറ്റിന് പ്രതിസന്ധി സൃഷ്ടിച്ച് അരി വിലയില്‍ വര്‍ദ്ധനവ്. വിവിധ ഇനം അരികള്‍ക്ക് ഗള്‍ഫില്‍ അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ദ്ധിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 9 മുതല്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയതും അരിയുടെ ലഭ്യതക്കുറവുമാണ് വില കൂടാന്‍ കാരണമെന്ന് ദുബായിലുള്ള മൊത്തക്കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു.
അതുമാത്രമല്ല പരിധിയില്‍ കവിഞ്ഞ കീടനാശിനി അംശമുള്ള കണ്ടെയ്‌നറുകള്‍ തിരിച്ചയക്കേണ്ടി വരുന്നതും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മലയാളികലുടെ പ്രിയപ്പെട്ട പാലക്കാടന്‍ മട്ട അരിയുടെ 20 കിലോയുടെ പായ്ക്കറ്റിന് 38-40 ദിര്‍ഹം ഉണ്ടായിരുന്നത് ഇപ്പോള്‍ 50-55 ദിര്‍ഹമായി മാറി.ഗ്രോസറിയില്‍ 5 കിലോ പായ്ക്കറ്റിനും 20-24 ദിര്‍ഹം വരെ ഈടാക്കുന്നു.ഒരു കിലോയ്ക്ക് ചിലര്‍ നാലും അഞ്ചും ദിര്‍ഹം ഈടാക്കുന്നുണ്ട്.
ജയ, കുറുവ, പൊന്നി അരിക്കും 18/20 കിലോയുടെ ഒരു ചാക്കിന് 10-15 ദിര്‍ഹം വര്‍ദ്ധിച്ചു. ഇതു കടകളിലെത്തുമ്പോള്‍ അഞ്ച് കിലോയുടെ പായ്ക്കറ്റിന് 22-25 ദിര്‍ഹം നല്‍കേണ്ടി വരുന്നുണ്ട്. തൊഴിലാളികളും ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരും ബംഗ്ലാദേശികളും കൂടുതലായി കഴിക്കുന്ന സോന മസൂരിക്കാണ് വന്‍ വിലക്കയറ്റമുണ്ടായത്. 30 കിലോയുള്ള ഒരു ചാക്ക് അരിക്ക് നേരത്തെ 75-80 ദിര്‍ഹം ഉണ്ടായിരുന്നത് ഇപ്പോള്‍ 100-110 ദിര്‍ഹം വരെയായി.
600/800 ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് ഇതു വാങ്ങുന്നവരില്‍ ഭൂരിഭാഗവും.നോണ്‍ ബസുമതി അരിക്കും പൊടിയരിക്കുമാണ് നികുതി ഏര്‍പ്പെടുത്തിയതെങ്കിലും മുന്തിയം ഇനം ബസുമതി അരിക്കും വില കൂടിയതായി മൊത്തക്കച്ചവടക്കാര്‍ പറയുന്നു. 40 കിലോ ചാക്കിന് 5-10 ദിര്‍ഹമാണ് കൂടിയത്..ഇഡ്ഡലി, ദോശ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന പച്ചരിക്കും വില കൂടിയിട്ടുണ്ട്. യുഎഇയിലെ 60 ശതമാനം പേരും ബസുമതി ഇതര അരിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വിലക്കയറ്റം മിക്ക ആളുകളുടെയും കുടുംബ ബജറ്റിന്റെ താളം തളര്‍ത്തും.പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് രാജ്യക്കാരും ഇന്ത്യന്‍ അരിയെ ആണ് ആശ്രയിക്കുന്നത്.ബിരിയാണി, നെയ്‌ച്ചോറ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ജീരകശാല, വയനാടന്‍ ഖൈമ തുടങ്ങിയ അരി 5 കിലോ പാക്കറ്റിനു മേല്‍ 8-15 ദിര്‍ഹം വരെ കൂട്ടി.പുതിയ സ്റ്റോക്ക് എത്തുന്ന മുറ്ക്ക് വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.