- Trending Now:
നവമാധ്യമങ്ങളുടെ വളർച്ച ഈ കാലഘട്ടത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. പരസ്യ, വാർത്താ, വിവര, വിനിമയരംഗത്ത് നവ മാധ്യമങ്ങളുടെ പ്രസക്തി എന്താ എന്ന് അറിഞ്ഞാൽ ഈ മേഖലയിലെ തൊഴിൽ സാധ്യതകളും നമുക്ക് മനസ്സിലാകാൻ കഴിയും.
ഇന്ന് എല്ലാവിധ പ്രചാരണങ്ങൾക്കും ഇൻറർനെറ്റ് ഇന്ന് ഒരു പ്രധാന വിനിമയ മാർഗ്ഗമായി മാറിക്കഴിഞ്ഞു, ഇവിടെയാണ് നവമാധ്യമങ്ങൾക്കുള്ള പ്രസക്തി. ബിസിനസ്, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും നവമാധ്യങ്ങൾ ചെലുത്തുന്ന സ്വാധീനം നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അതീതമാണ്, ഒരു പക്ഷെ അതിന്റെ സ്വാധീനം വ്യക്തികളുടെ ചിന്തകളിലും, തീരുമാനങ്ങളിലും ചെലുത്തുന്ന വ്യതിയാനങ്ങൾ ഉപഭോക്താക്കളാകുന്നവർ സ്വയം അറിയുന്നുണ്ടായിരിക്കില്ലായിരിക്കും, അവിടെയാണ് പ്രസാധകരുടെയും നവമാധ്യമങ്ങൾ പ്രചരണനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരുടെ തന്ത്രാവിഷ്കരണ പ്രസക്തി !
സോഷ്യൽ മീഡിയ, ബ്ലോഗിംഗ്, പോഡ്കാസ്റ്റിംഗ്, വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി തത്സമയം തന്നെ ലോകത്തെവിടെയുമുള്ളവർക്ക് വിവര കൈമാറ്റം ചെയ്യാമെന്നത് തന്നെയാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ മേന്മയും, ഇവ ഉപയോഗിച്ചുള്ള പ്രചാരണരീതികൾ, വാർത്താവിനിമയ രീതികൾ, ഇവ വലിയതോതിലുള്ള തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയാണ്. ബിസിനസ്, വിദ്യാഭ്യാസം, പൊളിറ്റിക്സ്, വിനോദം (Entertainment) തുടങ്ങി മേഖലകളിലെ നവ മാധ്യമങ്ങളുടെ സ്വാധീനവും അതീവ പ്രാധാന്യമുള്ളതാണ്. വെബ്, സോഷ്യൽ മീഡിയ, IoT (Internet of Things) തലങ്ങൾ നിർമ്മിത ബുദ്ധി (AI) യുടെ കൂടിച്ചേരലോടെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ നവമാധ്യമ മേഖലയിൽ ഏറെ സാധ്യതകലാണ് തുറന്നു തന്നിരിക്കുന്നത്.
പരമ്പരാഗത വാർത്താ മാധ്യമങ്ങളിൽ നിന്ന് നവ മാധ്യമങ്ങളെ വ്യത്യസ്തമാകുന്നത് വായനക്കാരനും കാഴ്ചക്കാരനും തത്സമയം തന്നെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങളോട്, അത് വാർത്തകളായാലും പരസ്യങ്ങളായാലും പ്രതികരിക്കാൻ കൂടിയുള്ള സാഹചര്യമുണ്ടാകുന്നു എന്നതാണ്.
മാർക്കറ്റിംഗ്, പരസ്യമേഖലയിലെ സ്വാധീനം
വിപണിയിലെ കയറ്റിറക്കങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം മാറിമറിയുന്ന ഒന്നാണ് മാർക്കറ്റിംഗ്, പരസ്യമേഖല. ഇന്നത്തെ വിപണിയിലേക്ക് ശ്രദ്ധിച്ചാൽ, 90% ഇന്ത്യൻ ബ്രാൻഡുകൾ അവരുടെ വാർഷിക മാർക്കറ്റിംഗ് ബജറ്റിന്റെ 15% സോഷ്യൽ മീഡിയയ്ക്ക് വിനിയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക്, Instagram, X (ട്വിറ്റെർ), ബ്ലോഗുകൾ, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ വ്യാപകമായി പ്രചാരത്തിലായതും നവ മാധ്യമ രംഗത്ത് ഏറെ അവസരങ്ങൾ തുറന്നുകൊടുക്കുന്നു.
2023-ൽ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തിൽ 4.9 ബില്യനായി വർദ്ധിച്ചു. ഈ സംഖ്യ 2027 ഓടെ ഏകദേശം 5.85 ബില്യൺ ഉപഭോക്താക്കളായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതും. ഏറ്റവും എടുത്തു പറയപ്പെടെണ്ട ഒന്ന് ഉപഭോക്താക്കൾ ആരും ഒരൊറ്റ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നതെന്ന വസ്തുതയാണ്, ഒരു ശരാശരി ഉപയോക്താവ് മാസത്തിൽ ആറ് മുതൽ ഏഴ് വരെ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നു എന്നതാണ് ശരിയായ വസ്തുത, ഇവിടെയാണ് മൾട്ടി-പ്ലാറ്റ്ഫോം അഥവാ നവമാധ്യമങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നതും.
അവലംബം: https://www.forbes.com/advisor/in/business/social-media-statistics/
2023ന്റെ തുടക്കത്തിലെ കണക്കെടുപ്പുകൾ പരിശോധിക്കയാണെങ്കിൽ ഇന്ത്യയിൽ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ 33.4% ആയി എത്തി നിൽക്കുന്നു, കൂടുതൽ വ്യക്തമാക്കിയാൽ, ഇന്ത്യയിൽ നവമാധ്യമ ഉപഭോക്താക്കളുടെ എണ്ണം 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ജനസംഖ്യയുടെ 40.2 ശതമാനം അഥവാ 398.0 ദശലക്ഷം ഉപയോക്താക്കൾ എന്നതാണ് സ്ഥിതി വിവരക്കണക്കുകൾ, ഇതിൽ പ്രായം കണക്കാക്കതെയുള്ള കണക്കു പ്രകാരം ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 67.5% പേരും ഏതെങ്കിലും ഒരു നവമാധ്യമതലം സ്ഥിരമായി ഉപയോഗിച്ച് വരുന്നു, കൂടുതൽ വ്യക്തമാക്കിയാൽ ഇതു ഉപയോഗിക്കുന്ന ഒരു വ്യക്തി പ്രതിദിനം ശരാശരി 145 മിനിറ്റ് ഇത്തരം മീഡിയാകളിൽ ചെലവഴിക്കുന്നു എന്നതാണ്, ഇവിടെയാണ് നവ മാധ്യമങ്ങളുടെ തന്നെ ഭാഗമായ കമ്മ്യൂണിറ്റി മാനേജ്മന്റ് എന്ന തൊഴിൽ സാധ്യതകൾ ഉയർന്നുവരുന്നത്
ലഭ്യമായ നവമാധ്യമ ഉപയോഗ സ്ഥിതിവിവരക്കണക്കുകളനുസരിച്ചു, 77% ചെറുകിട ബിസിനസ്സുകളും ഉപഭോക്താക്കളിലേക്ക് വിവരങ്ങൾ എത്തിക്കാൻ നവ മാധ്യമ തലങ്ങൾ ഉപയോഗിക്കുന്നു എന്നതാണ്, ഇതിൽ തന്നെ 44% ആൾക്കാരും ബ്രാൻഡ് അവബോധം കെട്ടിപ്പടുക്കുന്നതിനും 41% ഒരു വരുമാന ചാലകമെന്ന നിലയിലും നവമാധ്യമങ്ങളെ ആശ്രയിച്ചുവരുന്നു.
Dentsu, e4m നെ അവലംബിച്ച് India Brand Equity Foundation (IBEF) റിപ്പോർട്ടുകൾ പറയുന്നത്, ഇന്ത്യൻ ഓൺലൈൻ പരസ്യ വിപണി 12.3% Compound annual growth rate (CAGR) ൽ 2021, 3.3 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2022 ൽ 4.4 ബില്യൺ യുഎസ് ഡോളറായി എത്തിനിൽക്കുന്നു എന്നതാണ് 2023 അവസാന പകുതിയിൽ ഇന്ത്യയുടെ ഇന്റർനെറ്റ് പരസ്യ വിപണി 35.3% വികസിച്ചതായാണ് സൂചികകൾ പുറത്തുവരുന്നത്, ഇത് ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ വളരുന്ന പരസ്യവിപണി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ്. 2027-ഓടെ മൊത്തം ഓൺലൈൻ പരസ്യവരുമാനം 7.9 ബില്യൺ യുഎസ് ഡോളറിലെത്തും എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. (അവലംബം: https://www.ibef.org/blogs/digital-advertising-in-india#::text=In%20contrast%2C%20India's%20internet%20advertising,one%20of%20the%20fastest%20growing)
മാറ്റം വരുത്തിയ മാർക്കറ്റിംഗ് രീതികളായ ഇൻഫ്ളുവൻസർ മാർക്കറ്റിംഗ്, Niche Marketing, Behavioural Advertising മുതലായവയ്ക്ക് കൂടുതൽ സ്വാധീനം ഉണ്ടായിരിക്കുന്നതാണ്. അതിനൊപ്പം നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പെർഫോർമൻസ് മാർക്കറ്റിംഗ് ഇന്ന് ഏറെ മുന്നിൽ എത്തിക്കഴിഞ്ഞു. മറ്റൊരു പ്രധാന മേഖല ആയ AR, VR തുടങ്ങിയ ഇമ്മേഴ്സീവ് സാങ്കേതിക വിദ്യകളും ഈ വിപ്ലവത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. Web3, 5G, IoT തുടങ്ങിയവയുടെ വരവ് കൊണ്ട് തൊഴിൽ അവസരങ്ങളും പരിചയസമ്പന്നതയുള്ളവരെക്കൂടി ആവശ്യപ്പെടുന്നു.
തീർച്ചയായും, ഈ മേഖലയിൽ ഉപയോക്താക്കളുടെ കണക്ക്, ബ്രാൻഡുകളുടെ സാന്നിധ്യം, തൊഴിലവസരങ്ങൾ എന്നിവ വളരുന്നുണ്ടെന്നു വ്യക്തമായ സൂചനയാണ് മാർക്കറ്റ് പഠനങ്ങൾ വെളിവാക്കുന്നത്. സാങ്കേതികവിദ്യയിൽ പാടവമുണ്ടെങ്കിൽ ആർക്കും ഈ മേഖലയിൽ മികച്ച സ്ഥാനം നേടാനാകും.
ഓൺലൈൻ മാർക്കറ്റിങ് മേഖലയിൽ പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിനായി പല കോഴ്സുകൾ നിലവിൽ പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ Knowledge Services Group നവമാധ്യമ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന തൊഴിൽ അധിഷ്ഠിത കോഴ്സാണ് Professional Diploma in Generative AI (GenAI)-Enhanced New Media and Web Solutions (GAINEWS). ഇത് പൂർണമായും വ്യത്യസ്തമായ ഒരു നൂതന കോഴ്സാണ്.
ഒക്ടോബർ 14 ന് ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേർക്ക് അഡ്മിഷൻ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ 8590368988, 9995668444 എന്നീ നമ്പറുകളിൽ ലഭ്യമാണ്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്തെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവർക്കാവണ് ഈ പ്രൊഫഷണൽ ഡിപ്ലോമയിൽ പ്രവേശനം ലഭിക്കുക. പ്രായോഗിക പരിശീലനത്തിന് (Practical Training) കൂടുതൽ ഊന്നൽ നൽകുന്ന ഈ കോഴ്സിലൂടെ ന്യൂ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും തുറന്നു കൊടുക്കുന്നു. Generative AI (Artificial Intelligence), New Media സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ഓൺലൈൻ മാർക്കറ്റിങ്ങിന്റെ വിവിധ മേഖലകളിൽ പ്രായോഗിക ജ്ഞാനവും വൈദഗ്ധ്യവും പ്രാപിക്കാം.
Artificial Intelligence ആധാരമാക്കിയുള്ള Inbound Marketing, AI Driven Content Creation, Reputation Management, Search and Display Advertising, Blogging, Online Public Relations, Community Management, Technical Web Journalism, Web Auditing, Digital Analytics തുടങ്ങിയ ആധുനിക ട്രെൻഡുകളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് കോഴ്ിന്റെ പ്രധാന സവിശേഷത. മാർക്കറ്റിംഗിലെ ഏറ്റവും നൂതന ഘടകങ്ങൾ ആയ Performance Marketing, Influencer Marketing, Behavioral Advertising, Video Marketing, Digital Marketing എന്നിവ വിദ്യാർത്ഥികൾക്ക് മികച്ച കരിയർ സാധ്യതകളും ലഭ്യമാക്കുന്നു.
വെബ് പേജുകളുടെ ഡിസൈൻ, നിർമ്മാണം എന്നിവയിൽ അനുവർത്തിക്കേണ്ട W3C സ്റ്റാൻഡേർഡ്സിന്റെ പ്രാധാന്യവും HTML, ARIA, XML എന്നിവയുടെ ഉപയോഗവും പഠിക്കാം.
പരമ്പരാഗത രീതിയിലുള്ള സെർച്ച് എൻജിൻ optimization (SEO), സോഷ്യൽ മീഡിയ optimization (SMO) എന്നിവയ്ക്കുപരി നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് Generic Engine Optimization (GEO), Natural Language Processing (NLP) എന്നിവയിലൂടെ ഓൺലൈൻ മാർക്കറ്റിംഗ്, വാർത്തകളുടെ കൃത്യമായ പ്രചരണം, ഓൺലൈൻ പബ്ലിക്റിലേഷൻസ് എന്നീ മേഖലകളിൽ പ്രത്യേക മികവ് നേടാം.
എഐ (AI) സാങ്കേതികത ഉപയോഗപ്പെടുത്തി ബ്ലോഗുകളുടെ നിർമ്മാണം, content കളുടെ രൂപകൽപ്പന, വരുമാന മാർഗ്ഗങ്ങൾ, വിവിധ സോഷ്യൽ മീഡിയ ചാനലുകളുടെയും അവിടെ പബ്ലിഷ് ചെയ്തിരിക്കുന്ന വാർത്തകളുടെയും ക്രോഡീകരണരീതി എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഈ മോഡ്യൂളിലൂടെ ലഭിക്കും.
ക്രീയാത്മകമായ ഓൺലൈൻ കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്ന രീതി, അതിന്റെ വളർച്ചക്ക് മുതൽ കൂട്ടുന്ന രീതികൾ, അവയെ ഏങ്ങനെ വളർത്താം, കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ, കമ്മ്യൂണിറ്റി ഉള്ളടക്ക നിർമ്മാണ പ്രക്രിയയിൽ യുക്തി (Logic), സൈക്കോമെട്രിക് സമീപനം എന്നിവ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ ഏങ്ങനെ പ്രയോജനപ്പെടുത്താം എന്ന അറിവ് നൽകുന്നു. കമ്മ്യൂണിറ്റികൾ വഴിയുള്ള വരുമാന സാധ്യതകൾ ( monetization process) ഉപയോഗപ്പെടുത്തേണ്ട രീതികളും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്. Meta യുടെ ഭാഗമായ ഫേസ്ബുക്ക്, Instagram നിഷ്കർഷിക്കുന്ന സാങ്കേതിക രീതിയാണ് ഇവിടെ അനുവർത്തിക്കുന്നത്.
വെബ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി വാർത്തകളുടെ നിർമ്മാണം, വാർത്തകൾ കൂടിച്ചേർക്കേണ്ട രീതി, വാർത്തകളിൽ സോഷ്യൽ മീഡിയയിൽ പ്രചുരപ്രചാരം ലഭിച്ച വാർത്തകൾ സമന്വയിപ്പിക്കേണ്ട രീതി, വാർത്തകളിൽ News Schema കളുടെ സ്വാധീനം, വാർത്ത feedകളുടെ നിർമ്മാണം, വിനിമയം, News Syndication, വാർത്തകളുടെ നിർമ്മാണത്തിനും വിനിമയതിനുമുള്ള വിവിധ അൽഗോരിതമുകൾ, ഓൺൈലൻ പബ്ലിക് റിലേഷൻസ് എന്നിവ ഈ മോഡ്യൂളിന്റെ ഭാഗമാണ്.
നിർമ്മിത ബുദ്ധിയിലൂന്നി (Artificial Intelligence) ഓൺലൈൻ പരസ്യങ്ങളിലെ ഏറ്റവും നൂതന തലങ്ങളായ പെർഫോർമൻസ് മാർക്കറ്റിംഗ്, Search and Display അഡ്വർടൈസിംഗ്, ബിഹേവിയറൽ അഡ്വർടൈസിംഗ്, വീഡിയോ മാർക്കറ്റിംഗ്, പ്രോഗ്രാമ്മിംഗ് തലങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പരസ്യ മേഖലയിലെ Bulk Processing തന്ത്രങ്ങൾ, Programmatic Adverting എന്നിവ ഈ moduleൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഓൺലൈൻ മാർക്കറ്റിങ്ങിന്റെ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനവും വിദഗ്ധ പരിശീലനവും നേടാൻ GAINEWS കോഴ്സ് സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.