- Trending Now:
ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപ
റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ സംബര്‍ 1 ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) വ്യക്തമാക്കി. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് ആര്‍ബിഐ അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.
നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഇത് ഇടനിലക്കാര്‍ വഴി വിതരണം ചെയ്യും, അതായത്, രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകള്‍ വഴി വിതരണം ചെയ്യപ്പെടും.
പങ്കെടുക്കുന്ന ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകള്‍ / ഉപകരണങ്ങളില്‍ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ 2020 ല്‍ ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു. ആര്‍ബിഐ ഡിജിറ്റല്‍ രൂപയെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. 2022 ലെ യൂണിയന്‍ ബജറ്റില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കും എന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റല്‍ രൂപയെ കുറിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.