- Trending Now:
കൊച്ചി: ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണിയിൽ ചെറുകിട വായ്പകൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി 2023ലെ ആദ്യ ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ചെറിയ തുകകൾക്കുള്ള വായ്പകളുമായി അൺസെക്യേർഡ് വിഭാഗത്തിലെ വായ്പകൾ വളർച്ചയ്ക്കു പിന്തുണ നൽകുന്നതായും സിബിലിൻറെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. 2023 മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ എല്ലാ വിഭാഗങ്ങളിലെ വായ്പകളുടെ കാര്യത്തിലും വളർച്ചയുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ഡിജിറ്റൽ രീതിയിലുള്ളതുമായ വായ്പകൾ ചെറുകിട വായ്പാ വിപണിക്ക് ഉത്തേജനം നൽകിതായി ട്രാൻസ്യൂണിയൻ സിബിൽ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് കുമാർ ചൂണ്ടിക്കാട്ടി. ഉപഭോഗത്തിൻറെ അടിസ്ഥാനത്തിലുള്ള അൺസെക്യേർഡ് വായ്പകൾ ഈ രംഗത്തു കൂടുതൽ നേട്ടമുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.