Sections

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ നിർബന്ധം പാലിക്കേണ്ട ചില ഉത്തരവാദിത്വങ്ങൾ

Saturday, Jun 01, 2024
Reported By Admin
Responsibilities Real Estate Brokers Must Comply With

റിയൽ എസ്റ്റേറ്റ് ബ്രോക്കർ നിർബന്ധമായും കസ്റ്റമർക്ക് സർവീസുകൾ കൊടുക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്. പലപ്പോഴും പല ബ്രോക്കർമാരും റിയൽ എസ്റ്റേറ്റിന്റെ ഭാഗമായി ഇടപാടുകാരെ കൊണ്ടുവരികയും അതോടുകൂടി തന്റെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് പറയുന്ന ഒരു രീതിയുണ്ട്. എന്നാൽ നിയമപരമായിട്ടോ ധാർമിക പരമായിട്ടോ ഇത് പരിപൂർണ്ണമായും ശരിയല്ല. ചില ഉത്തരവാദിത്വങ്ങൾ തീർച്ചയായും ബ്രോക്കറിനുണ്ട്. അങ്ങനെ നിർബന്ധം ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങളാണ് താഴെ പറയുന്നത്.

  • കസ്റ്റമർക്ക് പ്രമാണ പത്രം കൃത്യമായി മനസ്സിലാക്കി കൊടുക്കേണ്ടത് റിയൽ എസ്റ്റേറ്റ് ബ്രോക്കറിന്റെ ഉത്തരവാദിത്വമാണ്. വസ്തു ഏതുതരമാണ്, എങ്ങനെയുള്ളതാണ് എന്നൊക്കെ കസ്റ്റമറിന്റെ അടുത്ത് പറയുകയും അതിന്റെ ഓണറിൽ നിന്നും മനസ്സിലാക്കി കസ്റ്റമറിന് വ്യക്തമായി പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം നിയമപരമായും റിയൽ എസ്റ്റേറ്റ് ബ്രോക്കറിനുണ്ട്.
  • സ്റ്റാം ഡ്യൂട്ടി മൊത്തം പതിപ്പിക്കുക എന്ന ഉത്തരവാദിത്വവും നിയമപരമായി റിയൽ എസ്റ്റേറ്റ് ബ്രോക്കറിന്റെതാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ കള്ളത്തരം കാണിക്കുന്നത് വാങ്ങുന്ന ആൾക്കും വിൽക്കുന്ന ആളിനും ഒരുപോലെ ബാധകമാകുന്ന പ്രശ്നമാണ്. സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടുത്താതെ ബ്ലാക്ക് മണി വഴി വസ്തു വാങ്ങുന്നത് നിയമപരമായി തെറ്റാണ്. അത് പിടിക്കപ്പെടുകയാണെങ്കിൽ ഇന്ന ബ്രോക്കർ വഴിയാണ് ഇടപാട് നടത്തിയത് എന്ന് കണ്ടെത്തിയാൽ, ആ ബ്രോക്കറിനെയും സ്വാഭാവികമായും ബാധിക്കാൻ സാധ്യതയുണ്ട്. അയാളെയും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.
  • വസ്തുതകൾ ഒളിച്ചുവച്ചുകൊണ്ട് റിയൽ എസ്റ്റേറ്റ് ചെയ്യാൻ വേണ്ടി ശ്രമിക്കരുത്. റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും വലിയ പ്രശ്നമാണ് പ്രോപ്പർട്ടിക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടാകും. അതിനെ മറച്ചുവച്ചുകൊണ്ട് വിൽക്കാൻ വേണ്ടി ശ്രമിക്കുക. ഇങ്ങനെയുള്ള ഇടപാടുകളിൽ പോയി സപ്പോർട്ട് ചെയ്യുന്നത് നിയമപരമായി തെറ്റാണ്. അതിന് കൂട്ടുനിൽക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെ വേണമെങ്കിൽ ശിക്ഷിക്കാനുള്ള അധികാരം കോടതിക്ക് ഉണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
  • റിയൽ എസ്റ്റേറ്റ് രംഗത്ത് തന്റെ കെയറോഫിൽ വസ്തു കച്ചവടം നടന്നില്ലെങ്കിൽ, ആ വസ്തുവിന്റെ വില്പന നടക്കാതിരിക്കാൻ വേണ്ടി ശ്രമിക്കുക എന്ന രീതി കേരളത്തിൽ പലയിടത്തും കാണുന്നുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തെ നശിപ്പിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഇതാണ്. തനിക്ക് കിട്ടിയില്ലെങ്കിൽ കമഴ്ത്തുക എന്ന രീതി. നിയമപരമായി പ്രശ്നങ്ങളൊന്നുമില്ല എങ്കിലും ധാർമിക പരമായി വളരെ തെറ്റായ ഒരു കാര്യമാണ് ഇത്. ഇതിന്റെ ഇഫക്ട് തിരിച്ച് നിങ്ങളിലേക്കും വരും എന്ന കാര്യത്തിൽ സംശയമില്ല. പ്രൊഫഷണൽ ഇല്ലായ്മ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
  • കസ്റ്റമറിന് വ്യക്തമായി കരാറുകൾ എഴുതുവാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനുള്ള ചുമതല തീർച്ചയായും ഏജന്റീന് ഉണ്ട്. നിലവാരമുള്ള കരാർ എഴുതുന്ന ആളുകളുടെ അടുത്ത് കൊണ്ടുപോയി കരാർ എഴുതി അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമവശങ്ങൾ പറഞ്ഞു കൊടുക്കുന്നതും ബ്രോക്കർമാരുടെ ഉത്തരവാദിത്വമാണ്. അതിന് യാതൊരു മടിയും വിചാരിക്കരുത്. ചിലർ തമ്മിൽ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി യഥാർത്ഥ വില കാണിക്കില്ല ആയിരിക്കാം. പക്ഷേ അങ്ങനെയൊക്കെ വരുന്ന സമയത്തും നിയമവശങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും. അതിന് തയ്യാറാകാതെ വന്നാൽ അതിന്റെ ഭവിഷ്യത്തുകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്.

    റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.