Sections

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നതിന് റെറ രജിസ്ട്രേഷൻ നിർബന്ധം

Monday, Apr 01, 2024
Reported By Admin
RERA Registration

റെറ രജിസ്ട്രേഷന്റെ നിയമങ്ങൾ ശക്തമാകുന്നു. നിയമം അറിയില്ല എന്നു പറയുന്നത്, നിയമം തെറ്റിച്ചു കഴിഞ്ഞതിനു ശേഷം രക്ഷപ്പെടുവാൻ കഴിയില്ല. അതുപോലെ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർ നിയമം അറിഞ്ഞിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് കേരളത്തിൽ റിയൽ എസ്റ്ററ്റ് മാനദ്ധങ്ങങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ഓർഗനൈസേഷനാണ് റെറ. റിയൽ എസ്റ്ററ്റ് രംഗം ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് കേരള റിയർ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പ്രേവര്തിക്കുന്നത്.

  • 2016 മുതലാണ് പ്രവർത്തനം ആരംഭിച്ചത്. ഒരു റിയൽ എസ്റ്റേറ്റ് രംഗത്തുള്ള വില്പന റിറ നിയമ പ്രകാരം മാത്രമെ നടത്താവു.
  • റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ബ്രോക്കര്മാരും, കമ്പനികളും റെറ രെജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണം.
  • കമ്പനി ആണെങ്കിൽ 2.5 ലക്ഷം രൂപയും, ഒരു ഏജന്റ് ആണെങ്കിൽ 25000 രൂപയുമാണ്.
  • റെറ രജിസ്ട്രഷനുവേണ്ടി ഏജന്റിന് ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, അഡ്രസ് പ്രൂഫ് എന്നിവ ഓൺലൈനായി അപേക്ഷിക്കാം.
  • റെറ രജിസ്റ്റർചെയ്യുന്ന ഒരാളിന്നെ സംബന്ധിച്ചിടത്തോളം റിയൽ എസ്റ്റേറ്റ് രംഗത്ത് എല്ലാ നിയമ സംരക്ഷണവും ലഭിക്കും. അതോടൊപ്പം റിയൽ എസ്റ്റേറ്റ് രംഗത്ത് ആവശ്യമായ പരിശീലനങ്ങളും ലഭിക്കുന്നതാണ്.
  • റെറയിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ ചെയ്യുവാനും വിപണനം ചെയ്യുന്നതിന് ഏതെങ്കിലും പ്ലോട്ടിലോ കെട്ടിടങ്ങളിലോ നിക്ഷേപം നടത്താൻ വ്യക്തികളെ ക്ഷണിക്കുന്നതിന് കഴിയുന്നതാണ്.
  • റെറ രജിസ്ട്രേഷൻ ഇല്ലാത്ത ആർക്കും തന്നെ നിയമപരമായി റിയൽ എസ്റ്റേറ്റിൽ ബ്രോക്കർമാരാകാൻ പാടുള്ളതല്ല.
  • ഫ്ളാറ്റ് അല്ലെങ്കിൽ വില്ല വാങ്ങുന്നവർ റെറ രജിസ്റ്റർ ചെയ്ത കമ്പനി ആണോ എന്ന് നോക്കണം ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ നിങ്ങൾക്ക് നിയമപരീരക്ഷണ കിട്ടാൻ സാധ്യതയില്ല.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.