- Trending Now:
ഇന്ത്യയിലെ മന്ദഗതിയിലുള്ള വളര്‍ച്ച ആഗോള മാന്ദ്യവുമായി ബന്ധപ്പെട്ട് കിടക്കുകയാണ്
ഇന്ത്യയുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച ഏതാനും വര്‍ഷത്തേക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇന്‍ക്., ബാര്‍ക്ലേസ് പി.എല്‍.സി എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണ് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന പ്രവചനം നടത്തിയത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിലേക്ക് പണപ്പെരുപ്പം എത്തിക്കുക എന്ന ലക്ഷ്യം ഫലം കാണുമെങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ മന്ദത ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2022-ന്റെ തുടക്കം മുതല്‍ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡിന് മുകളിലാണ്. 2024-ഓടെ ഇത് തിരികെ കൊണ്ടുവരാന്‍ ആര്‍ബിഐ ശ്രമിക്കുന്നുണ്ട്.
വളര്‍ച്ചാ മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ സന്താനു സെന്‍ഗുപ്ത അഭിപ്രായപ്പെടുന്നത്. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ 7.1 ശതമാനത്തില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വിപുലീകരണം 6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സന്താനു സെന്‍ഗുപ്ത പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മെയ് മുതല്‍ 190 ബേസിസ് പോയിന്റ് വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മന്ദഗതിയിലുള്ള വളര്‍ച്ച ആഗോള മാന്ദ്യവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് എന്ന് ആക്സിസ് ബാങ്ക് ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു. ഡിമാന്‍ഡ് കുറയുന്നത് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും പണപ്പെരുപ്പത്തിന്റെ കുത്തനെയുള്ള കുതിച്ചുചാട്ടം സാധ്യമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും അതിനു ശേഷമുള്ള വര്‍ഷം 6.1 ശതമാനമായി കുറയുകയും ചെയ്യും എന്നാണ് ബ്ലൂംബെര്‍ഗ് സര്‍വേയില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത്, ഈ സാമ്പത്തിക വര്‍ഷത്തിലെ 6.7 ശതമാനത്തില്‍ നിന്ന് 2024 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്നും പ്രവചനമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.