- Trending Now:
ജനസംഖ്യ, സാങ്കേതികവിദ്യ രംഗത്തെ വികാസം, നൂതന ആശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവചനം
2075 ഓടേ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്. 52 വർഷത്തിനകം ജപ്പാൻ, ജർമനി, അമേരിക്ക എന്നി രാജ്യങ്ങളെ മറികടന്ന് ഇന്ത്യ ലോകത്തെ രണ്ടാമത്തെ ലോക ശക്തിയായി മാറുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സിന്റെ റിപ്പോർട്ടിലാണ് പറയുന്നത്.
ജനസംഖ്യ, സാങ്കേതികവിദ്യ രംഗത്തെ വികാസം, നൂതന ആശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവചനം. അടുത്ത രണ്ടു പതിറ്റാണ്ടിനകം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന തോതിൽ മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ താഴെയായിരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യ എന്ന് പറയുമ്പോൾ ജനസംഖ്യയാണ് ആദ്യം കടന്നുവരിക. എന്നാൽ ഇന്ത്യയുടെ ഭാവി ജിഡിപി വളർച്ചയിൽ ജനസംഖ്യ മാത്രമായിരിക്കില്ല മുഖ്യ ഘടകമായി മാറുക. നൂതന ആശയങ്ങൾ, തൊഴിലാളികളുടെ ഉയർന്ന ഉൽപ്പാദനക്ഷമത എന്നിവയും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുപകരുമെന്ന് ഗോൾഡ്മാൻ സാച്ച്സിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ശന്തനു സെൻഗുപ്ത പറഞ്ഞു. നിലവിൽ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.
ഇന്ത്യയുടെ സേവിങ്സ് നിരക്ക് ഉയരുന്നതും ഗുണം ചെയ്യും. വരുമാനം വർധിക്കുന്നതും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതും ധനകാര്യമേഖലയിലെ വളർച്ചയും ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.