- Trending Now:
ഈ വർഷം രാജ്യം വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്
ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023 ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നർ ഈ വർഷം രാജ്യം വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഉയർന്ന ആസ്തിയുള്ളവർ രാജ്യം വിടുന്ന പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ വർഷം ചൈനയിൽ നിന്ന് 13,500 അതിസമ്പന്നർ പുറത്തു പോകുമെന്നാണ് കണക്കാക്കപ്പടുന്നത്. പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഏകദേശം 7,500 മില്യണയർമാരാണ് ഇന്ത്യ വിട്ടു പോയത്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് 2023 റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ കണക്കിൽ നിന്നും കുറവാകും ഈ വർഷത്തെ കൊഴിഞ്ഞുപോക്ക്. 6500 ഓളം അതിസമ്പന്നർ ഈ വർഷം ഇന്ത്യ വിടുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
യു കെയിൽ നിന്ന് 3,200 സമ്പന്നരും, റഷ്യയിൽ നിന്നും 3,000 സമ്പന്നരും, ബ്രസീലിൽ നിന്നും 1200 ഉയർന്ന ആസ്തിയുള്ളവരും രാജ്യം വിടുമെന്നും ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിൽ പറയുന്നു. രാജ്യവിടുന്ന അതിസമ്പന്നരിൽ ഭൂരിഭാഗവും ഓസ്ട്രേലിയ, യു എ ഇ, സിംഗപ്പൂർ, യു എസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് അനുസരിച്ച് വിവരിച്ചിട്ടുണ്ട്.
5,200 വ്യക്തികൾ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്‌ട്രേലിയയൊണ് തിരഞ്ഞെടുക്കുന്നത്. 2022 ലെ റെക്കോർഡ് ഭേദിച്ച പ്രവാഹത്തിന് ശേഷം യു എ ഇ രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും, ഈ വർഷം 4,500 പുതിയ കോടീശ്വരന്മാർ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 3,200 എച്ച് എൻ ഡബ്ല്യു ഐ കളെ പ്രതീക്ഷിച്ചുകൊണ്ട് സിംഗപ്പൂർ മൂന്നാം സ്ഥാനത്തുണ്ട്. 8.2 കോടി രൂപയോ (ഒരു മില്യൺ യു എസ് ഡോളർ) അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.