Sections

ഇത്തവണ റിപ്പോ നിരക്ക് ഉയരില്ല; വായ്പക്കാർക്ക് ആശ്വസിക്കാം

Thursday, Apr 06, 2023
Reported By admin
rbi

രാജ്യത്തെ വായ്പർക്ക് വലിയ ആശ്വാസമാകുകയാണ്


റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. മുൻകാല നിരക്ക് വർദ്ധനയുടെ നടപടി ഇപ്പോൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് ഉയർത്താതെ ആർബിഐ. നിരക്ക് വർധന താൽക്കാലികമായി നിർത്തുമ്പോൾ രാജ്യത്തെ വായ്പർക്ക് വലിയ ആശ്വാസമാകുകയാണ്.

2023 ഫെബ്രുവരിയിൽ ആർബിഐ 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറിൽ, 35 ബിപിഎസ് വർദ്ധനവും 2022 ജൂൺ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളിൽ 50 ബിപിഎസ് വീതവും വർദ്ധിപ്പിച്ചിരുന്നു. അതായത്, കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നു. ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.

2024 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയാണ് ആർബിഐയുടെ മോണിറ്ററി പോളിസി അതിനാൽ സെൻട്രൽ ബാങ്കിന്റെയും നിർണായ യോ?ഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.