- Trending Now:
ഉപഭോക്താക്കളെ ഞെട്ടിച്ച് റിപ്പോ നിരക്കുകള്‍ നാലാം തവണയും വര്‍ദ്ധിച്ചു. 50 ബേസ് പോയിന്റ് ഉയര്‍ത്തി റിപ്പോ നിരക്ക് 5.9 ശതമാനമായി ആണ് ആര്‍ബിഐ വര്‍ദ്ധിപ്പിച്ചത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോ നിരക്കിലുണ്ടായ നാലാമത്തെ വര്‍ധനയാണ് ഇത്. അവസാനമായി ഓഗസ്റ്റ് 5 നാണ് 5.4% ആയിരുന്ന റിപ്പോ നിരക്ക് 50 ബേസ് പോയിന്റ് ഉയര്‍ത്തിയത്.
എല്ലാ ഫ്ളോട്ടിംഗ് റേറ്റ് റീടെയില്‍ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിപ്പോ നിരക്കില്‍ വരുന്ന മാറ്റം ഹോം ലോണ്‍, കാര്‍ ലോണ്‍ എന്നിവയിലും പ്രതിഫലിക്കും. റിപ്പോ നിരക്ക് കൂടുന്നതോടെ ഉപഭോക്താവ് അടയ്ക്കേണ്ടി വരുന്ന ഇഎംഐയും വര്‍ധിക്കും.
8.12 ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ 20 വര്‍ഷ കാലത്തേക്ക് ഭവന വായ്പയെടുത്ത ഒരു വ്യക്തി, നിരക്ക് 8.62 ആയതോടെ അധികം രൂപ അടയ്ക്കേണ്ടി വരും. 42,196 രൂപ ഇഎംഐ അടച്ചിരുന്ന ഈ വ്യക്തി ഇനി മുതല്‍ 43,771 രൂപ അടയ്ക്കേണ്ടി വരും.10 ലക്ഷം രൂപ കാര്‍ ലോണ്‍ എടുത്ത വ്യക്തി 5 വര്‍ഷത്തേക്ക് അടയ്ക്കേണ്ട ഇഎംഐ 20,516 രൂപയായിരുന്നെങ്കില്‍ ഇനി 20,758 രൂപ അടയ്ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.