Sections

ദുശ്ശീലങ്ങൾ മാറ്റി നല്ല ശീലങ്ങളിലേക്ക്: തുടർച്ചയായ പരിശ്രമത്തിലൂടെ നല്ല ശീലങ്ങളിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

Thursday, Sep 19, 2024
Reported By Soumya
Breaking bad habits and building good habits for long-term success

ജീവിതത്തിലെ ദുശ്ശീലങ്ങൾ മാറ്റി നല്ല ശീലങ്ങളിലേക്ക് വരുവാൻ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഇതിനുമുൻപ് തന്നെ ലോക്കൽ എക്കോണമി ചാനലിൽ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ പല ആൾക്കാരും ദുശീലങ്ങൾ മാറ്റാൻ വേണ്ടി നിരവധി സ്റ്റെപ്പുകൾ എടുത്തു നോക്കിയെങ്കിലും വളരെ പെട്ടെന്ന് ഒന്നും ഇത് മാറുന്നില്ല. അതിന് കാരണം ഒരു ശീലം ദുശീലമായി മാറുന്നത് കുറെ വർഷങ്ങൾ കൊണ്ടാണ്. പത്തോ പതിനഞ്ചോ വർഷങ്ങൾ കൊണ്ടായിരിക്കാം ഒരു ദുശീലം നമ്മളിലേക്ക് എത്തുന്നത്. ഉദാഹരണമായി പൊണ്ണത്തടിയുള്ള ഒരാൾ അമിതമായി ആഹാരം കഴിക്കുന്നത് വർഷങ്ങൾ കൊണ്ടുള്ള അയാളുടെ ശീലമായിരിക്കാം. വ്യായാമം ചെയ്യുന്ന ശീലവും അയാൾക്ക് വർഷങ്ങൾ കൊണ്ട് ഉണ്ടാകണമെന്നില്ല അതുകൊണ്ടാണ് അയാൾക്ക് പൊണ്ണത്തടി ഉണ്ടായത്. ഇത് ഒരാഴ്ച കൊണ്ടോ ആറുമാസം കണ്ടോ പൂർണ്ണമായും മാറ്റാൻ പറ്റുന്ന ഒരു ശീലമല്ല. അതിന്റെതായ സമയക്രമങ്ങൾ കൊടുക്കണം. 10 വർഷം കൊണ്ട് ഉണ്ടായ അമിതമായ തടി ഉടനടി മാറില്ല ഒന്നോ രണ്ടോ വർഷം കൊണ്ട് മാത്രമായിരിക്കും അത് കുറയുന്നത്. അതിന്റെതായ സമയം കൊടുക്കാൻ തയ്യാറാകണം. ഒറ്റ നിമിഷം കൊണ്ട് മാറ്റാൻ ശ്രമിച്ചാൽ അതിന്റെതായ പ്രയോജനം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ നിങ്ങൾ ചെയ്യുന്ന കാര്യത്തിന്റെ തുടർച്ചക്കാണ് വളരെയധികം പ്രാധാന്യമുള്ളത്. ഇങ്ങനെ തുടർച്ചയായി പോകുന്നതിനുവേണ്ടി നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • നിങ്ങളെ പ്രധാന ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുന്ന മികച്ച ശീലങ്ങളെ നിങ്ങൾ സ്വയം കണ്ടെത്തണം. ലക്ഷ്യത്തിലേക്ക് എത്തിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പുള്ള ശീലങ്ങൾ എഴുതിവയ്ക്കുക.
  • നിങ്ങളെ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കാത്ത ശീലങ്ങൾ എഴുതി തയ്യാറാക്കുക.
  • ഏത് ശീലം ഇതിന്റെ ഒപ്പം ചേർത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കും ആ ശീലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക.
  • മുന്നോട്ടു നയിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ശീലങ്ങൾ അത് എങ്ങനെ തന്റെ ജീവിതത്തിൽ ഇംപ്ലിമെന്റ് ചെയ്യാം എന്നതിനെക്കുറിച്ച് ചിന്തിക്കുക.
  • ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാൽ അടുത്ത് ചെയ്യേണ്ടത് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്ന മൂന്ന് അല്ലെങ്കിൽ അഞ്ച് ശീലങ്ങൾ പരിപൂർണമായി ഒഴിവാക്കേണ്ടത് എഴുതി തയ്യാറാക്കുക.
  • എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഇത് ഉറക്കെ വായിക്കുക. നല്ല ശീലങ്ങളിൽ കൊണ്ട് എത്തുവാനുള്ള വഴികൾ എന്തൊക്കെയാണ് എന്നുള്ളത് വായിക്കുക. ദുശ്ശീലങ്ങൾ വായിക്കേണ്ട കാര്യമില്ല. നല്ല ശീലങ്ങളിലേക്ക് കൊണ്ട് എത്തിക്കുന്ന കാര്യങ്ങൾ രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുന്നേയും വായിക്കുക.
  • നല്ല ശീലങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കുക. നാളത്തേക്ക് എന്തൊക്കെയാണ് ചെയ്യേണ്ടത് രാവിലെ എണീക്കുമ്പോൾ മുതൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് To Do ലിസ്റ്റ് വ്യക്തമായി തയ്യാറാക്കുക. to do ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ പിറ്റേദിവസം അതനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി തയ്യാറാവുക. രാവിലെ എണീറ്റ് ഉടൻ ഈ കാര്യങ്ങൾ വായിക്കുക. ലിസ്റ്റിൽ നിന്നും ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടാകും അതിൽ ഒരു വിഷമവും വിചാരിക്കേണ്ട കാര്യമില്ല. ചിലപ്പോൾ ചില വിട്ടുവീഴ്ചകളോ ചില മാറ്റങ്ങളോ ഒക്കെ ഉണ്ടാകാം. പക്ഷേ വൈകുന്നേരം ആകുമ്പോൾ ഏതൊക്കെ ചെയ്തു ചെയ്തില്ല എന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. പിറ്റേദിവസം ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ ചെയ്യാൻ വേണ്ടി വീണ്ടും ശ്രമിക്കുക. ഇങ്ങനെ തുടർച്ചയായ പരിശ്രമം ഒരു വർഷം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന് നിങ്ങൾ ഉദ്ദേശിച്ച തലത്തിൽ കൊണ്ടെത്തിക്കാൻ സാധിക്കും. എല്ലാദിവസവും ഇങ്ങനെ ചെയ്യാൻ വേണ്ടിയുള്ള ഒരു പരിശ്രമം നിങ്ങൾക്കുണ്ടാകണം. ഈ പരിശ്രമങ്ങൾ ചിലപ്പോൾ നേരത്തെ പറഞ്ഞതുപോലെ ചില മാറ്റങ്ങൾ ഉണ്ടാകാം അതിൽ വിഷമിച്ചിരിക്കാതെ കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു എന്ന് വിചാരിച്ച് അടുത്ത് എനിക്ക് കാര്യങ്ങൾ എങ്ങനെ നന്നായി ചെയ്യാം എന്ന് ഇമാജിനേഷൻ നടത്തുകയും അത് ചെയ്യാൻ വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യണം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.