- Trending Now:
തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾ ഉൾവനങ്ങളിൽനിന്ന് ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളും ഗോത്ര വിഭാഗങ്ങൾ കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും വനശ്രീ ഇക്കോ ഷോപ്പിൽനിന്നും ലഭിക്കും. ഇതോടൊപ്പം മല്ലീശ്വര വന വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേൻ, ചെറുതേൻ, സംസ്ഥാനത്തെ വിവിധ വന വികസന ഏജൻസികളിൽനിന്ന് ശേഖരിച്ച ഉത്പന്നങ്ങൾ, മറയൂർ ചന്ദനതൈലം എന്നിവയും വനശ്രീ ഇക്കോ ഷോപ്പിൽ ലഭിക്കും. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയായാണ് ഷോപ്പ് പ്രവർത്തിക്കുക.
നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സലീം നിർവഹിച്ചു. മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആഷിഖ് അലി അധ്യക്ഷനായി. മണ്ണാർക്കാട് ആർഎഫ്.ഒ എൻ. സുബൈർ, വാർഡ് മെമ്പർ സഫിയ, വന വികസന ഏജൻസി കോ-ഓർഡിനേറ്റർ വി.പി ഹബ്ബാസ്, തിരുവിഴാംകുന്ന് ഡെപ്യൂട്ടി ആർ.എഫ്.ഒ കെ. സുനിൽ കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വ്യവസായ-വ്യാപാര-വാണിജ്യസ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.