- Trending Now:
രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വൻ വിപണി ലക്ഷ്യമിട്ട് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോൾട്ട്. അതിവേഗം വളരുന്ന ഇവി വിപണിയിൽ നിന്നുള്ള സാമ്പത്തികലാഭം കണക്കിലെടുത്താണ് നീക്കം. 2022ൽ കാർ വിൽപ്പനയുടെ 1% ത്തിൽ താഴെ മാത്രമായിരുന്നു ഇവികൾ. ഇത് 30 ശതമാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
2030ഓടെ വിവിധ സബ്സിഡികളടക്കം നൽകി അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പരിശ്രമിക്കുന്നുണ്ട്. ക്വിഡ് ഹാച്ച്ബാക്കിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള പരീക്ഷണങ്ങളിലാണ് നിലവിൽ റെനോൾട്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗൗതം അദാനി... Read More
വിപണിയിലെ ഡിമാൻഡ്, വിലനിർണ്ണയം, പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ച് ഇവി നിർമ്മിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തിയ ശേഷം 2024ഓടെ മാത്രമേ കമ്പനി ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കൂവെന്നാണ് ലഭ്യമായ വിവരം. എസ് ആന്റ് പി ഗ്ലോബൽ മൊബിലിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, ജപ്പാനെ മറികടന്ന് പാസഞ്ചർ, മറ്റ് ലൈറ്റ് വാഹനങ്ങൾ എന്നിവയുടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. നിലവിൽ ക്വിഡ് ഹാച്ച്ബാക്ക്, കിഗർ എസ്യുവി, സെവൻ സീറ്റർ ട്രൈബർ എന്നിവയാണ് റെനോ ഇന്ത്യയിൽ നിർമ്മിക്കുന്നത്.
2022-ൽ അതിന്റെ വിൽപ്പന 9 ശതമാനം ഇടിഞ്ഞ് ഏകദേശം 87,000 യൂണിറ്റിലെത്തി, വിപണി വിഹിതം 2 ശതമാനത്തിൽ താഴെയായി. ഇന്ത്യ റീബൂട്ട് മിഷന്റെ ഭാഗമായി, വൻ നഗരങ്ങളിലെ പ്രധാന ഡീലർഷിപ്പുകൾ നവീകരിക്കാനും, നിക്ഷേപം നടത്താനും റെനോൾട്ട് പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ 500 വിൽപ്പന കേന്ദ്രങ്ങളുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.