Sections

സമ്പന്നമാക്കിയ സവിശേഷതകളും സ്മാർട്ട് അപ്ഗ്രേഡുകളും കൊണ്ട് മെച്ചപ്പെടുത്തിയ റെനോ കൈഗർ & ട്രൈബർ എംവൈ 25

Tuesday, Feb 18, 2025
Reported By Admin
Renault India Launches Upgraded Kiger & Triber with Smart Features

  • 9.99 ലക്ഷം രൂപ വിലയുള്ള കൈഗർ ആർഎക്സ്ടി(ഒ) ടർബോ സിവിടിയിലൂടെ റെനോ അതിന്റെ സെഗ്മെന്റിലെ ഏറ്റവും എളുപ്പം സ്വന്തമാക്കാവുന്ന ഓട്ടോമാറ്റിക് ടർബോ വേരിയന്റിന്റെ ഡ്രൈവ് അനുഭവം ഉയർത്തുന്നു.
  • റെനോ കൈഗർ, ട്രൈബർ ശ്രേണിയിൽ ഇപ്പോൾ എല്ലാ വേരിയന്റുകളിലും നാല് പവർ വിൻഡോകളും റിമോട്ട് സെൻട്രൽ ലോക്കിംഗും നൽകുന്നു.
  • ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർ പ്ലേ സഹിതമുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ആർഎക്സ്എല്ലിൽ നിന്നുള്ള റിയർ വ്യൂ ക്യാമറ തുടങ്ങിയ സ്മാർട്ട് സവിശേഷതകളാൽ സമ്പുഷ്ടമാക്കിയിരിക്കുന്നു മുകളിലുള്ള വേരിയന്റുകളിലെ റെനോ കൈഗർ, ട്രൈബർ ശ്രേണി.
  • മനുഷ്യൻ ആദ്യം എന്ന പരിഗണന നൽകുന്ന സംരംഭം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി എല്ലാ വേരിയന്റുകളിലും 17 സുരക്ഷാ സവിശേഷതകളോടെ റെനോ ഇന്ത്യ 2025-ലെ കിഗർ, ട്രൈബർ മോഡൽ വർഷം സമ്പന്നമാക്കുന്നു.

ന്യൂഡൽഹി: റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ കൈഗറിന്റെയും ട്രൈബറിന്റെയും പുതുക്കിയ പതിപ്പ് പുറത്തിറക്കി. നിരവധി ബുദ്ധിപരവും നന്നായി ചിന്തിച്ച് ചെയ്തതുമായ അപ്ഗ്രേഡുകളിലൂടെ ഈ രണ്ട് മോഡലുകളുടെയും ആകർഷണീയത, ഡ്രൈവ് അനുഭവം, പ്രകടനം എന്നിവ വർദ്ധിപ്പിച്ചിരിക്കുന്നു.

'റെനോയുടെ ആഗോള തന്ത്രത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. കൂടാതെ സഞ്ചാരം കൂടുതൽ മികച്ചതും, കൂടുതൽ എളുപ്പം സ്വന്തമാക്കാൻ കഴിയുന്നതാക്കുന്നതോടൊപ്പം ഇന്ത്യൻ ഉപഭോക്താക്കളുടെ വികസിത ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തതുമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പുതുക്കിയ റെനോ നിര അവയുടെ ആകർഷണീയത ശക്തിപ്പെടുത്തുന്ന ബുദ്ധിപരമായ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നതോടൊപ്പം സ്റ്റൈലിന്റെയും സുഖസൗകര്യങ്ങളുടെയും ആധുനിക സവിശേഷതകളുടെയും സമതുലിതമായ സംയോജനവും വാഗ്ദാനം ചെയ്യുന്നു,' റെനോ ഇന്ത്യയുടെ കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. വെങ്കട്ട്റാം എം പറഞ്ഞു.

ഉപഭോക്താക്കളുടെയും വിപണിയുടെയും പ്രതികരണങ്ങളെ അടിസ്ഥാനമാക്കി പുതുക്കിയ കൈഗറിലും ട്രൈബറിലും നാല് പവർ വിൻഡോകളും റിമോട്ട് സെൻട്രൽ ലോക്കിംഗും പോലുള്ള സവിശേഷതകൾ ശ്രേണിയിലുടനീളവും സ്റ്റാൻഡേർഡായി ഉണ്ടായിരിക്കും. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉപഭോക്തൃ സൗകര്യവും അനുഭവവും വർദ്ധിപ്പിക്കുന്നതിനായി റിയർ വ്യൂ ക്യാമറ തുടങ്ങിയ ഏറ്റവും പുതിയ ഇൻ-കാർ സാങ്കേതികവിദ്യ ആർഎക്സ് എൽ മുതൽ ചേർത്തിട്ടുണ്ട്. ഇത് കാറുകളെ കൂടുതൽ ആകർഷകവും സ്വന്തമാക്കാൻ എളുപ്പമുള്ളതുമാക്കുന്നു.

9,99,995 രൂപ വില നിശ്ചയിച്ചിരിക്കുന്ന കൈഗർ ആർഎക്സ്ടി(ഒ) വേരിയന്റിൽ റെനോ ആധുനിക ഡിസൈൻ, സാങ്കേതികവിദ്യ, ഡ്രൈവിംഗ് ആസ്വദിക്കൽ എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അസാധാരണവും പ്രീമിയം മൂല്യവും വാഗ്ദാനം ചെയ്യുന്ന ടർബോ പെട്രോൾ സിവിടി ഗിയർബോക്സോടുകൂടിയ മെച്ചപ്പെടുത്തൽ വരുത്തിയിട്ടുണ്ട്.

എല്ലാ റെനോ മോഡലുകളും ഇപ്പോൾ ഇ-20 അനുസൃതമാണ്. മനുഷ്യൻ ആദ്യം എന്ന പരിഗണന നൽകുന്ന സംരംഭത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി റെനോ ഇന്ത്യ എല്ലാ വകഭേദങ്ങളിലും 17 സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് കൈഗർ, ട്രൈബർ മോഡൽ വർഷം 2025- നെ സമ്പന്നമാക്കുന്നു.

റെനോ കൈഗറിന്റെ അപ്ഗ്രേഡുകൾ: കൂടുതൽ സ്മാർട്ട് ആയ സവിശേഷതകൾ, കൂടുതൽ ആകർഷണീയത

  • ആർഎക്സ്ഇ വേരിയന്റ്- മെച്ചപ്പെട്ട പ്രായോഗികത ഉറപ്പാക്കുന്ന നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട് ഇപ്പോൾ.
  • ആർഎക്സ്എൽ വേരിയന്റ്- തടസ്സമില്ലാത്ത കണക്റ്റഡ് ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നു.
  • ആർഎക്സ്ടി(ഒ) വേരിയന്റ് - ഫ്ലെക്സ് വീലുകൾ ഉണ്ട്. സെഗ്മെന്റ്-ബെസ്റ്റ് വിലയിലുള്ള സിവിടി ടർബോ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. പ്രകടനം അന്വേഷിക്കുന്നവർക്ക് ഇത് ആകർഷകമായ ഒരു തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.
  • ആർഎക്സൈ്വ ടർബോ വേരിയന്റ് - റിമോട്ട് എഞ്ചിൻ സ്റ്റാർട്ടുള്ള സ്മാർട്ട് ആക്സസ് കാർഡ് കൂട്ടിച്ചേർത്തത് ഉപഭോക്തൃ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.

റെനോ ട്രൈബർ അപ്ഗ്രേഡുകൾ: മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങളും സാങ്കേതികവിദ്യയും

  • ആർഎക്സ്ഇ വേരിയന്റ് - കൂടുതൽ സൗകര്യത്തിനായി നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും സ്റ്റാൻഡേർഡായി നൽകുന്നു.
  • ആർഎക്സ്എൽ വേരിയന്റ് - ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, റിയർ പവർ വിൻഡോകൾ, റിയർ സ്പീക്കറുകൾ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് അവതരിപ്പിക്കുന്നു. ഇത് ക്യാബിനിലെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
  • ആർഎക്സ്ടി വേരിയന്റ് - 15 ഇഞ്ച് ഫ്ലെക്സ് വീലുകൾ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്തതിനാൽ സ്റ്റൈലിഷും കരുത്തുറ്റതുമായ ഒരു സ്പർശം നൽകുന്നു.

2025-ലെ പുതിയ റേഞ്ച് വിലനിർണ്ണയം

Triber Price

Kaiger Price

തെരഞ്ഞെടുത്ത വകഭേദങ്ങളിൽ രൂപ 23000 അധിക വിലയിൽ ഡ്യുവൽടോൺ എക്സ്റ്റീരിയർ ബോഡി കളർ.

കൈഗർ, ട്രൈബർ എന്നിവയ്ക്കുള്ള ഉൽപ്പന്ന സവിശേഷത ഷീറ്റ്

Kaiger Spec

Triber Spec

ഉപഭോക്തൃ കേന്ദ്രീകൃത പ്രഖ്യാപനങ്ങളോടെയാണ് റെനോ ഇന്ത്യ 2025 ആരംഭിച്ചത്. ഈ വർഷം ആദ്യം കമ്പനി എല്ലാ പുതിയ ഉപഭോക്താക്കൾക്കും സ്റ്റാൻഡേർഡ് 3-വർഷം/1,00,000 കിലോമീറ്റർ വാറന്റി ആരംഭിച്ചു. ഈ വ്യവസായത്തിലെ ഏറ്റവും മികച്ച 7 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാം/അൺലിമിറ്റഡ് കിലോമീറ്റർ കവറേജ് ഇതിൽ ഉൾപ്പെടുന്നു. കമ്പനി അടുത്തിടെ ചെന്നൈയിലെ അമ്പത്തൂരിൽ അതിന്റെ ഫ്ലാഗ്ഷിപ്പ് ഔട്ട്ലെറ്റ് ന്യൂ'ആർ സ്റ്റോർ ആരംഭിച്ചു. കമ്പനിയുടെ നെറ്റ്വർക്കിനായുള്ള ആഗോള ആർക്കിടെക്ചർ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഔട്ട്ലെറ്റ്. ആഗോളതലത്തിൽ ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത് ആരംഭിക്കുന്നത്. കമ്പനിയുടെ ആഗോള തന്ത്രത്തിൽ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചന നൽകുന്നു ഇതെല്ലാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.