- Trending Now:
ന്യൂഡൽഹി: റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, പുതിയ ആഗോള ആർക്കിടെക്ചറൽ ഫോർമാറ്റ് - പുതിയ 'ആർ' സ്റ്റോർ - ഉപയോഗിച്ച് നവീകരിച്ച അമ്പത്തൂർ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയിലെ പരിവർത്തനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തി. ലോകമെമ്പാടുമുള്ള എല്ലാ റെനോ ഡീലർഷിപ്പുകളും ഈ നൂതന ഫോർമാറ്റ് സ്വീകരിക്കും. ഈ അന്താരാഷ്ട്ര നിലവാരം പ്രദർശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പാണ് അമ്പത്തൂരലേത് എന്നത് കമ്പനിയുടെ ഇന്ത്യയോടുള്ള പ്രതിബദ്ധത പ്രദർശിപ്പിക്കുന്നു. കൂടാതെ ഒരു പുതിയ ലോഗോയും കറുത്ത മുഖച്ഛായയും ഉൾപ്പെടുന്ന റെനോയുടെ പുതിയ വിഷ്വൽ ഐഡന്റിറ്റി (എൻവിഐ) ഡീലർഷിപ്പിൽ ഉണ്ട്.
പുതിയ 'ആർ' സ്റ്റോർ: മികച്ച വാങ്ങൽ അനുഭവം പ്രദാനം ചെയ്യുന്നതിനായുള്ള നവീകരിച്ച ഈ ഫോർമാറ്റ് റെനോ ഔട്ട്ലെറ്റുകളുടെ ഇന്റീരിയറുകൾക്ക് ആധുനിക കാഴ്ചപ്പാടോടെ ഒരു പുതിയ തീം അവതരിപ്പിക്കുന്നു. വാഹന പ്രദർശനത്തെ തന്ത്രപരമായി ഔട്ട്ലെറ്റിന്റെ ഹൃദയഭാഗത്ത് നിലനിർത്തുന്നതിലൂടെ, ഉപഭോക്താക്കൾക്ക് എല്ലാ വശങ്ങളിൽ നിന്നും കാറുകൾ കണ്ട് അനുഭവിക്കാൻ കഴിയും. കൂടാതെ, സിഗ്നേച്ചർ ലൈറ്റിംഗ്, പ്രീമിയം ഇരിപ്പിടങ്ങൾ, അസാധാരണമായ സേവന അനുഭവം എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പുതുമയുള്ളതും സമകാലികവും ആധുനികവും നാഗരികവുമായ ഒരു രൂപം ഒരുക്കാൻ ഇതിലൂടെ കഴിയും. കൂടാതെ, പുതിയ 'ആർ' സ്റ്റോർ ഫോർമാറ്റിലുള്ള സൗകര്യങ്ങൾ, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന തരത്തിൽ ഷോറൂമിന്റെ പരിധിക്കുള്ളിലെ വിൽപ്പനാനന്തര സ്വീകരണം, ഉപഭോക്തൃ ലോഞ്ച്, വിൽപ്പന ഉപദേഷ്ടാവ് ഓഫീസുകൾ തുടങ്ങിയ എല്ലാ അവശ്യ ഉപഭോക്തൃ സേവന മേഖലകളെയും ഒരുക്കി നിർത്തും. ഉൽപ്പന്ന അനുഭവത്തോടൊപ്പം ഉപഭോക്താക്കൾക്ക് ബ്രാൻഡ് അനുഭവം ഉയർത്താനുള്ള റെനോയുടെ പ്രതിബദ്ധതയെ പുതിയ ഫോർമാറ്റ് ശക്തിപ്പെടുത്തുന്നു.
'അമ്പത്തൂർ ഡീലർഷിപ്പിന്റെ തുടക്കം റെനോയുടെ ഇന്ത്യയിലെ യാത്രയിലെ ഒരു നിർണായക നിമിഷമാണ്. പുതിയ 'ആർ സ്റ്റോർ' ഫോർമാറ്റ് യാഥാർത്ഥ്യമാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയത് റെനോയുടെ ഇന്ത്യ തന്ത്രത്തിന് എത്ര മാത്രം പ്രാധാന്യം നൽകുന്നു എന്ന് വെളിവാക്കുന്നു. റെനോയുടെ ആഗോള പദ്ധതികളിൽ ഇന്ത്യ മുൻപന്തിയിലാണ് ഉള്ളത്. പ്രശംസ നേടിയ ഉൽപ്പന്നങ്ങൾ, പുനർനിർവചിക്കപ്പെട്ട വിൽപ്പനാനുഭവം, ആഗോളതലത്തിൽ പ്രശംസ നേടിയ വിൽപ്പനാനന്തര സേവനങ്ങൾ എന്നിവയിലൂടെ മികച്ച ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്ന പൂർണ്ണമായും നവീകരിച്ച റെനോയ്ക്ക് ഉടൻ തന്നെ രാജ്യം സാക്ഷ്യം വഹിക്കും,' ചടങ്ങിൽ സംസാരിച്ച റെനോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും കൺട്രി സിഇഒയുമായ ശ്രീ വെങ്കട്ട്റാം എം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ പുതിയ റെനോ ഔട്ട്ലെറ്റുകളും ഇനി പുതിയ രൂപത്തിൽ നിർമ്മിക്കുന്നതിനൊപ്പം നിലവിലുള്ള ഡീലർഷിപ്പുകൾ ക്രമേണ നവീകരിക്കും. കൂടാതെ, പുതിയ വിഷ്വൽ ഐഡന്റിറ്റി (എൻവിഐ) അനുസരിച്ച് ഇന്ത്യയിലെ ഡീലർഷിപ്പുകളും റെനോ നവീകരിക്കുന്നു. ഇതനുസരിച്ച്, റെനോയുടെ എല്ലാ ഡീലർഷിപ്പുകളിലും ഇപ്പോൾ കറുത്ത നിറത്തിലുള്ള മുൻഭാഗത്തിന് മുകളിൽ വെളുത്ത നിറത്തിലുള്ള കമ്പനിയുടെ പുതിയ ലോഗോ ഉണ്ടാകും. 2025-ൽ പുതിയ വിഷ്വൽ ഐഡന്റിറ്റി (എൻവിഐ) അനുസരിച്ച് കമ്പനി ഏകദേശം 100 ഔട്ട്ലെറ്റുകൾ നവീകരിക്കും. 2026-ഓടെ ഈ പരിവർത്തനം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
ഉയർന്ന ഉപഭോക്തൃ അനുഭവം നൽകുക എന്ന ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ തെളിവാണ് അമ്പത്തൂരിലെ റെനോയുടെ പുതിയ ഡീലർഷിപ്പ്. ഈ നാഴികക്കല്ല് ഇന്ത്യയിൽ റെനോയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നതോടൊപ്പം ഭാവി വളർച്ചയ്ക്കും വിജയത്തിനും വേദിയൊരുക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.