- Trending Now:
ന്യൂഡൽഹി: റെനോ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കൾക്കായി 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റി എല്ലാ മോഡലുകൾക്കും ഒരുപോലെ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വാറന്റി എല്ലാ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകളുമായും അല്ലെങ്കിൽ മെറ്റീരിയൽ, വർക്ക്മാൻഷിപ്പ് അല്ലെങ്കിൽ നിർമ്മാണ തകരാറുകൾ എന്നിവയുമായും ബന്ധപ്പെട്ട് എല്ലാം കവർ ചെയ്യുന്ന ഈ വാറന്റി ഓരോ റെനോ ഉടമയ്ക്കും മനസ്സമാധാനം ഉറപ്പാക്കും.
ഉപഭോക്താവ് ആദ്യം എന്ന സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് റെനോ ഇപ്പോൾ വ്യവസായ മേഖലയിലെ ഏറ്റവും മികച്ച 7 വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത എക്സ്റ്റൻഡഡ് വാറന്റി പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. ഇത് സ്റ്റാൻഡേർഡ് വാറന്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും വാങ്ങാൻ ലഭ്യമാണ്. സ്റ്റാൻഡേർഡ്, എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമുകളിൽ ഒരുപോലെ അപകടത്തിൽ പെടുന്ന വാഹനം കെട്ടിവലിച്ച് കൊണ്ടു പോകുന്നതുൾപ്പെടെയുള്ള 24x7 റോഡ്സൈഡ് അസിസ്റ്റൻസ് കൊംപ്ലിമെന്ററി ആയി നൽകുന്നു.
റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടറും കൺട്രി സിഇഒയുമായ ശ്രീ വെങ്കട്ട്റാം എം അഭിപ്രായപ്പെട്ടു, 'ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിക്കുന്ന നൂതനവും വിശ്വസനീയവുമായ പരിഹാരങ്ങൾ നൽകുന്നതിൽ റെനോയ്ക്ക് ഒരു പാരമ്പര്യമുണ്ട്. വാങ്ങുന്ന എല്ലാ വാഹനങ്ങൾക്കും സ്റ്റാൻഡേർഡ് 3 വർഷത്തെ വാറന്റി അവതരിപ്പിക്കുന്നതോടെ 2025-ൽ ഞങ്ങളുടെ കാറുകളുടെ ഗുണനിലവാരത്തിലുള്ള ഞങ്ങളുടെ ആത്മവിശ്വാസവും ഉടമസ്ഥാവകാശ അനുഭവം ഉയർത്തുന്നതിനുള്ള ഞങ്ങളുടെ അർപ്പണബോധവും ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഉപഭോക്താക്കൾക്ക് മുഖ്യ ശ്രദ്ധ കൊടുക്കുന്ന ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. അത് ഓരോ യാത്രയും മികവുറ്റതും ആശങ്കയില്ലാത്തതുമാണെന്ന് ഉറപ്പാക്കുന്നു.'
സംരംഭത്തിന് കീഴിലുള്ള എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമുകളുടെ ശ്രേണി ഇവയാണ്:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.