പുളിച്ചു തികട്ടൽ സ്ഥിരമായി ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇത് പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വലുത് തന്നെയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടൻ ഉറങ്ങുന്നതും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ സമയം ചിലവഴിയ്ക്കുന്നതുമെല്ലാം പുളിച്ചു തികട്ടലിന് കാരണമാകും. മറ്റു ചിലരിൽ പ്രത്യേക തരത്തിലുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോഴാണ് ഇത്തരത്തിൽ പുളിച്ചു തികട്ടൽ ഉണ്ടാകുന്നത്. എന്തൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങൾ എന്നു നോക്കാം.
- കാരറ്റ് ജ്യൂസ് പുളിച്ചു തികട്ടലിന്റെ എതിരാളിയാണ്. ഇത് വയറിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ദിവസവും രണ്ട് നേരം കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് പുളിച്ചു തികട്ടൽ ഇല്ലാതാക്കും.
- തേനും പാലും മിക്സ് ചെയ്ത് കഴിയ്ക്കുന്നതും പുളിച്ചു തികട്ടലിന്റെ പരിഹാരമാണ്. ഇത് വയറിന്റെ കനം കുറയ്ക്കുകയും പുളിച്ചു തികട്ടലിന് ആശ്വാസമാകുകയും ചെയ്യുന്നു.
- സൗന്ദര്യത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും നാരങ്ങ അൽപം മുന്നിൽ തന്നെയാണ്. നാരങ്ങാ വെള്ളം പുളിച്ചു തികട്ടലിനെ കുറയ്ക്കുന്നു.
- പെരുംജീരകം കഴിയ്ക്കുന്നതും പുളിച്ചു തികട്ടലിനെ പ്രതിരോധിയ്ക്കുന്നു.
- ഇഞ്ചിയോടൊപ്പം അൽപം നാരങ്ങാ നീരും കൂടി മിക്സ് ചെയ്ത് കഴിക്കാം.
- കറുവപ്പട്ട ചായയും പുളിച്ചു തികട്ടലിന്റെ ഉത്തമ പ്രതിവിധിയാണ്. ഇത് ദഹനത്തെ കൃത്യമാക്കുകയും അസിഡിറ്റി മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുകയും ചെയ്യുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാനുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.