Sections

സൗന്ദര്യ മേഖലയും കൈയ്യടക്കാന്‍ കച്ചകെട്ടി റിലയന്‍സ് 

Wednesday, May 18, 2022
Reported By admin
beauty

വിവിധ നഗരങ്ങളില്‍ 5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോറുകളാണ് പദ്ധതിയിടുന്നത്

 

സൗന്ദര്യ മേഖലയും കൈയ്യടയ്ക്കാന്‍ കച്ചകെട്ടി റിലയന്‍സ് റീട്ടെയില്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണി പിടിക്കാന്‍ 400 ഓളം ഷോപ്പുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് റിലയന്‍സ്. Tiara എന്ന കോഡ് നെയിമിലാണ് റിലയന്‍സ് ബ്യൂട്ടി -കോസ്‌മെറ്റിക്‌സ് റീട്ടെയ്‌ലറിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മുംബൈയിലെ Jio World സെന്ററില്‍ വരും മാസങ്ങളില്‍ ബ്യൂട്ടി -കോസ്‌മെറ്റിക്‌സ് റീട്ടെയ്‌ലറിന്റെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിവരം. LVMHന്റെ സെഫോറയുടെ മാതൃകയിലുള്ള ഒരു മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയിലറും പദ്ധതിയിലുണ്ട്. വിവിധ നഗരങ്ങളില്‍ 5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോറുകളാണ് പദ്ധതിയിടുന്നത്.

ഡല്‍ഹിയിലെയും മുംബൈയിലെയും നിരവധി മാളുകള്‍ റിലയന്‍സ് ഇതിനകം തിരഞ്ഞെടുത്തതായാണ് റിപ്പോര്‍ട്ട്. 2025-ഓടെ ഇന്ത്യയിലെ മൊത്തം സ്വകാര്യ പരിചരണ-സൗന്ദര്യ വിപണി 4.4 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഓണ്‍ലൈന്‍ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ വിപണിയിലെ വാങ്ങുന്നവര്‍ 2020-ലെ 25 ദശലക്ഷത്തില്‍ നിന്ന് 2025-ല്‍ 110 ദശലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.