- Trending Now:
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയൻസ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ് ക്രീം വിപണിയിലാണ്. വിപണിയിലെ മല്ലന്മാരായ അമുൽ, മദർ ഡയറി തുടങ്ങിയ പാലുൽപ്പന്ന ബ്രാൻഡുകളുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് മത്സരിക്കും.
മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ പദ്ധതിയിടുന്നത്.
അമുൽ, മദർ ഡയറി തുടങ്ങിയ ഡയറി ബ്രാൻഡുകളുമായി നേരിട്ട് മത്സരിക്കാനാണ് റിലയൻസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ചില പ്രധാന ഏറ്റെടുക്കലുകൾ നടത്താനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.