Sections

പുതിയ എഫ്എംസിജി ബ്രാൻഡുമായി റിലയൻസ് രംഗത്ത്

Saturday, Dec 17, 2022
Reported By admin
reliance

ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ...


ഗുജറാത്ത് ആസ്ഥാനമായി പുതിയ എഫ്എംസിജി ബ്രാൻഡായ ഇൻഡിപെൻഡൻസ് പ്രഖ്യാപിച്ച് ഇഷ അംബാനി. സ്റ്റേപ്പിൾസ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ഫുഡ് പ്രോഡക്ടുകളാണ് ഇൻഡിപെൻഡൻസ് വാഗ്ദാനം ചെയ്യുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ആദ്യഘട്ടം ആരംഭിച്ച ബ്രാൻഡ് പിന്നീട് ദേശീയ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും.

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സാണ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. ഭക്ഷ്യ എണ്ണകൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. 2022 ഓഗസ്റ്റിലാണ്, കമ്പനി എഫ്എംസിജി ബിസിനസിലേക്ക് പ്രവേശിക്കുമെന്ന് റിലയൻസ് റീട്ടെയിൽ പ്രഖ്യാപിച്ചത്.

ഏറ്റവും വലിയ റീട്ടെയിലർമാരിൽ ഒന്നായ റിലയൻസ് റീട്ടെയിലിന് രാജ്യത്തുടനീളം 12,000 സ്റ്റോറുകളുണ്ട്. നിർമ്മാതാക്കൾ, കിരാന എന്നിവയുൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിംഗ് കമ്പനിയാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്. 2022 സാമ്പത്തിക വർഷത്തിൽ 1,99,749 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനിയുടെ നേതൃത്വത്തിൽ നടന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.