Sections

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലാപ്‌ടോപുമായി റിലയന്‍സ് ജിയോ

Wednesday, Oct 05, 2022
Reported By MANU KILIMANOOR

ലാപ്‌ടോപ്പ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 ഒക്ടാ കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്


റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ ഈ ലാപ്‌ടോപ്പ് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 11.6 ഇഞ്ച് നെറ്റ്ബുക്ക് എന്നാണ് ലാപ്‌ടോപ്പിന്റെ പേര്. ലാപ്‌ടോപ്പിന്റെ വില 19,500 രൂപയാണ്.ഇത് ഇതിനകം വില്‍പ്പനയിലാണെങ്കിലും, എല്ലാവര്‍ക്കും ഇത് വാങ്ങാന്‍ കഴിയില്ല. ജിഇഎം പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാത്രമേ ഷോപ്പിംഗ് നടത്താന്‍ കഴിയൂ. ദീപാവലിക്ക് പൊതുജനങ്ങള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC) 2022 ആറാം പതിപ്പില്‍ ജിയോബുക്ക് ഇതിനകം തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്‌സ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതുപോലെ, ലാപ്‌ടോപ്പ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 ഒക്ടാ കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.

ജിയോ ലാപ്‌ടോപ്പ് 2GB LPDDR4X റാമിലാണ് എത്തുന്നത് എന്നാണ് സ്‌പെസിഫിക്കേഷന്‍ ഷീറ്റ് വെളിപ്പെടുത്തുന്നത്. ഈ ലാപ്പില്‍ റാം വിപുലീകരണം നടത്താന്‍ സാധിക്കില്ല. റാം 32 ജിബി ഇഎംഎംസി സ്റ്റോറേജുമായി പെയര്‍ ചെയ്തിട്ടുണ്ട്.

ഡിസ്‌പ്ലേയിലേക്ക് വരുമ്പോള്‍ ജിയോ ലാപ്‌ടോപ്പിന് 11.6 ഇഞ്ച് HD LED ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയര്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌ക്രീന്‍ നോണ്‍-ടച്ച് ആണ് കൂടാതെ 1366×768 പിക്‌സല്‍ റെസല്യൂഷനാണ് സ്‌ക്രീന് ഉള്ളത്. ഉപകരണത്തിലെ പോര്‍ട്ടുകളില്‍ USB 2.0 പോര്‍ട്ട്, ഒരു USB 3.0 പോര്‍ട്ട്, HDMI പോര്‍ട്ട് എന്നിവയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകളൊന്നും ഇതില്‍ ലഭ്യമല്ല. എന്നിരുന്നാലും, ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ലഭ്യമാണ്.ലാപ്‌ടോപ്പിലെ വയര്‍ലെസ് കണക്റ്റിവിറ്റിയെ Wi-Fi 802.11ac പിന്തുണയ്ക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഈ ഉപകരണത്തില്‍ ബ്ലൂടൂത്ത് പതിപ്പ് 5.2 വരുന്നു. 4ജി മൊബൈല്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ഇത് പിന്തുണയ്ക്കുന്നു. ഡ്യുവല്‍ ഇന്റേണല്‍ സ്പീക്കറുകളും ഇരട്ട മൈക്രോഫോണുകളുമായാണ് ജിയോ ലാപ്‌ടോപ്പ് വരുന്നത്. ഒരു സ്റ്റാന്‍ഡേര്‍ഡ് സൈസ് കീബോര്‍ഡും മള്‍ട്ടി-ജെര്‍ പിന്തുണയുള്ള ടച്ച്പാഡും ഉണ്ട്.ബാറ്ററിയുടെ കാര്യത്തില്‍ ജിയോ ലാപ്‌ടോപ്പിന് 55.1-60Ah ബാറ്ററി ശേഷിയുണ്ട്, 8 മണിക്കൂര്‍ വരെ ബാക്കപ്പ് ഉണ്ട്. 1.2 കിലോഗ്രാം ഭാരമുള്ള ഉപകരണത്തിന് ഒരു വര്‍ഷത്തെ ബ്രാന്‍ഡ് വാറന്റിയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.