- Trending Now:
മുംബൈ, കൊല്‍ക്കത്ത, വാരണസി എന്നിവിടങ്ങളില്‍ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയല്‍ ആരംഭിച്ച് റിലയന്‍സ് ജിയോ .ഇന്നലെ മുതലാണ് ബീറ്റാ ട്രയല്‍ ആരംഭിച്ചത്. ട്രയലിന്റെ ഉപയോക്താക്കള്‍ക്ക് നിലവില്‍ 1ജിപിഎസില്‍ കൂടുതല്‍ വേഗത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കും.ദില്ലിയിലെ ലുറ്റിയന്‍സ് സോണിലെ ചാണക്യപുരിയിലുള്ള ഉപയോക്താക്കള്‍ക്ക് 1Gbps-ല്‍ കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത ലഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. നിലവില്‍ ഇന്‍വിറ്റേഷന്‍ ബേസില്‍ മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമാകൂ. ക്രമേണ മുഴുവന്‍ നഗരങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്‌നലുകള്‍ ലഭിക്കാന്‍ തുടങ്ങും.സ്റ്റാന്‍ഡ് എലോണ്‍ 5ജി സാങ്കേതികവിദ്യയെ 'ടൂ 5ജി എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ജിയോ വെല്‍ക്കം ഓഫര്‍' ഉള്ള ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാന്‍ഡ്‌സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ടൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടും.
2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു. ഒക്ടോബര്‍ ആദ്യം നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC-2022) ആറാമത് എഡിഷന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.2023 ഡിസംബറോടെ ജിയോ മിതമായ നിരക്കില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി പറഞ്ഞു. മൊബൈല്‍ ഫോണുകളില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി ടെലിഫോണ്‍ സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്‌സ്,ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകള്‍ അണ്‍ലോക്ക് ചെയ്യാന്‍ 5ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.