- Trending Now:
10-ലധികം ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലൂടെ കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു
കോസ്മെറ്റിക് ബിസിനസിലേക്ക് ചുവടുവച്ച് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍). മേക്കപ്പ്, പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ ഇന്‍സൈറ്റ് കോസ്മെറ്റിക്സിന്റെ നിയന്ത്രിത ഓഹരികള്‍ ആണ് ആര്‍ആര്‍വിഎല്‍ സ്വന്തമാക്കിയത്. 10 മുതല്‍ 15 മില്യണ്‍ ഡോളര്‍ വരെയാണ് ഇടപാട് മൂല്യമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇടപാടിനെ കുറിച്ച് ഇരു കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല
2001-ല്‍ മുംബൈ ആസ്ഥാനമായുള്ള സംരംഭകനായ ദിനേഷ് ജെയിന്‍ ആണ് ഇന്‍സൈറ്റ് കോസ്മെറ്റിക്സ് ആരംഭിച്ചത്. 20 സംസ്ഥാനങ്ങളില്‍ വിതരണ സാന്നിധ്യമുണ്ട് ഈ ബ്രാന്‍ഡിന്. ഇന്‍സൈറ്റ് കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തുടനീളമുള്ള 12,000-ലധികം റീട്ടെയില്‍ സ്റ്റോറുകളില്‍ വില്പനയ്ക്ക് നല്‍കുന്നുണ്ട്.
കൂടാതെ, കമ്പനിക്ക് 350-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുണ്ട്, മാത്രമല്ല, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, മസ്‌കാര, ഐലൈനറുകള്‍, ഐ ഷാഡോകള്‍, ഫൗണ്ടേഷനുകള്‍, കണ്‍സീലറുകള്‍, ലിപ് ഗ്ലോസ്, മേക്കപ്പ് ബ്രഷുകള്‍ തുടങ്ങിയവയാണ് ഇന്‍സൈറ്റ് കോസ്മെറ്റിക്സ് പ്രധാനമായും വില്‍ക്കുന്നത്. 10-ലധികം ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലൂടെ കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു.
ആര്‍ആര്‍വിഎല്ലിന്റെ താത്പര്യപ്രകാരമായിരിയ്ക്കും ഇന്‍സൈറ്റ് കോസ്മെറ്റിക്സ് കമ്പനിയുടെ ബിസിനസ്സ് വിപുലീകരിക്കുക. ഇന്ത്യന്‍ വിപണിയില്‍ നെയ്ക, മിന്ത്ര, പാര്‍പ്ലേറ്റ് പോലുള്ള കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കാനും റിലയന്‍സ് കമ്പനിക്ക് ശ്രമമുണ്ട്. ഫാഷന്‍, ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്ക് റിലയന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുണ്ട്. ആര്‍ആര്‍വിഎല്‍ ഏറ്റെടുത്ത ബ്രാന്‍ഡുകള്‍ റീട്ടെയില്‍ ചെയ്യുന്നതിനായി 450 വലിയ സ്റ്റോറുകള്‍ തുറക്കാനും പദ്ധതിയിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.