Sections

ശുഭലക്ഷ്മി പോളിസ്റ്റേഴ്സും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Sunday, Sep 11, 2022
Reported By admin
reliance

2.52 ലക്ഷം മെട്രിക് ടണ്ണാണ് കമ്പനിയുടെ വാര്‍ഷിക ഉത്പാദനശേഷി

 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് പെട്രോളിയം റീട്ടെയില്‍ കമ്പനി ശുഭലക്ഷ്മി പോളിസ്റ്റര്‍ കമ്പനിയെയും ശുഭലക്ഷ്മി പോളിടെക്‌സ് കമ്പനിയെയും ഏറ്റെടുത്തു. യഥാക്രമം 1522 കോടി രൂപയ്ക്കും 70 കോടി രൂപയുമാണ് ഏറ്റെടുക്കലിനായി റിലയന്‍സ് പെട്രോളിയം റീട്ടെയില്‍ ചെലവഴിച്ചത്.

ശുഭലക്ഷ്മി പോളിസ്റ്റര്‍, പോളിടെക്‌സ് കമ്പനികളുടെ വായ്പാ ദാതാക്കളുടെയും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേയും അനുമതിയോടുകൂടി മാത്രമേ ഇടപാട് പൂര്‍ത്തിയാവുകയുള്ളൂ. ശുഭലക്ഷ്മി പോളിസ്റ്റര്‍ കമ്പനിക്ക് ഗുജറാത്തിലും ദാദ്ര നഗര് ഹവേലിയിലുമായി രണ്ട് പ്ലാന്റുകള്‍ ഉണ്ട്. 2.52 ലക്ഷം മെട്രിക് ടണ്ണാണ് കമ്പനിയുടെ വാര്‍ഷിക ഉത്പാദനശേഷി. ഗുജറാത്തില്‍ തന്നെയാണ് ശുഭലക്ഷ്മി പോളി ടെക്‌സ് പ്ലാന്റും സ്ഥിതി ചെയ്യുന്നത്.

തങ്ങളുടെ പോളിസ്റ്റര്‍ ബിസിനസ് കൂടുതല്‍ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ ഏറ്റെടുക്കല്‍ നടത്തിയിട്ടുള്ളത്. ഈയടുത്തകാലത്ത് പാപ്പരത്ത നടപടികള്‍ നേരിടുന്ന ജെ ബി എഫ് ഇന്‍ഡസ്ട്രീസിന്റെ പെട്രോകെമിക്കല്‍ യൂണിറ്റ് ഏറ്റെടുക്കുന്നതിനുള്ള മത്സരത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്മാറിയിരുന്നു. എന്നാല്‍ ഇതിന് യാതൊരു കാരണവും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.