- Trending Now:
നിലവില്‍ 15 രാജ്യങ്ങളിലായി 213 സ്റ്റോറുകളുള്ള ഹാംലീസിന് ഇന്ത്യയിലും വലിയ കളിപ്പാട്ട വ്യവസായ ശൃംഖലയുണ്ട്
കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്‌നോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും സംയുക്ത സംരംഭത്തിലേക്ക് കടക്കുന്നു. ഇന്ത്യയിലെ പ്ലാസ്റ്റിക് ലെഗ്‌നോ എസ്പിഎയുടെ കളിപ്പാട്ട നിര്‍മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ബ്രാന്റ്സ് ലിമിറ്റഡ് (ആര്‍ബിഎല്‍) ഏറ്റെടുക്കും. യൂറോപ്പില്‍ 25 വര്‍ഷത്തിലേറെ കളിപ്പാട്ട നിര്‍മാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ.
പ്ലാസ്റ്റിക് ലെഗ്നോയുമായി കൈകോര്‍ക്കുന്നതിലൂടെ റിലയന്‍സ് ബ്രാന്റ്സ് ലിമിറ്റഡിന്റെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 2009ലാണ് പ്ലാസ്റ്റിക് ലെഗ്നോ ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ടോയ് റീട്ടെയിലറും ഹോംഗ്രൗണ്‍ ടോയ് ബ്രാന്‍ഡുമായ ഹാംലിസുമായി റിയലന്‍സ് ശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. നിലവില്‍ 15 രാജ്യങ്ങളിലായി 213 സ്റ്റോറുകളുള്ള ഹാംലീസിന് ഇന്ത്യയിലും വലിയ കളിപ്പാട്ട വ്യവസായ ശൃംഖലയുണ്ട്.
ആഭ്യന്തര ഉപഭോഗത്തിന് മാത്രമായല്ലാതെ ആഗോള കളിപ്പാട്ട റീട്ടെയില്‍ വ്യവസായത്തിലേക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ ഇതിലൂടെ സാധിക്കും എന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ. ഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. റിഫൈനിംഗ്, ടെലികോം, റീട്ടെയില്‍ ബിസിനസുകള്‍ നയിക്കുന്ന കമ്പനിയുടെ അറ്റാദായം 22.5 ശതമാനം വര്‍ധിച്ച് 16,203 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 100 ബില്യണ്‍ ഡോളര്‍ കടന്ന മൊത്ത വരുമാനമുള്ള ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി.
കമ്പനിയുടെ ആകെ വരുമാനം 36.8 ശതമാനം ഉയര്‍ന്ന് 2.11 ലക്ഷം കോടിയുമായി. ഒരു ഓഹരിക്ക് 8 രൂപ വീതം ഓഹരിയുടമകള്‍ക്ക് ലാഭ വിഹിതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരുന്നു. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് സബ്‌സിഡിയറി റിലയന്‍സ് ജിയോയുടെ അറ്റാദായം 15.4 ശതമാനം വര്‍ധിച്ച് 4,173 കോടി രൂപയും ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.