- Trending Now:
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമായിരിക്കും വരുംനാളുകളില്‍ ഉണ്ടാവുകയെന്ന പ്രതീക്ഷ കൂടിയാണ് ഈ വാര്‍ത്ത പങ്കുവെക്കുന്നത്
നിക്ഷേപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റിലയന്‍സ്. റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചര്‍ (ആര്‍ ആര്‍ വി എല്‍), ജിയോ പ്ലാറ്റ്ഫോം (ആര്‍ ജെ പി എല്‍) എന്നിവയും ഐ പി ഒയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ധനസമാഹരണമാണ് മുകേഷ് അംബാനി ഈ ഐ പി ഒകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമായിരിക്കും വരുംനാളുകളില്‍ ഉണ്ടാവുകയെന്ന പ്രതീക്ഷ കൂടിയാണ് ഈ വാര്‍ത്ത പങ്കുവെക്കുന്നത്.
ഈ വര്‍ഷം തന്നെ ആര്‍ ആര്‍ വി എല്‍, ആര്‍ ജെ പി എല്‍ കമ്പനികളുടെ ഐ പി ഒ നടന്നേക്കും. 50,000 കോടി രൂപ മുതല്‍ 75,000 കോടി രൂപ വരെ ഈ രണ്ട് ഐ പി ഒകളിലൂടെ സമാഹരിക്കാനാണ് മുകേഷ് അംബാനിയുടെ ആലോചന. യുക്രൈന്‍ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യന്‍ ഓഹരി വിപണിക്ക് എല്‍ ഐ സിയുടെ പ്രാഥമിക ഓഹരി വില്‍പ്പന വലിയ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. പിന്നാലെ റിലയന്‍സ് കമ്പനികള്‍ കൂടി വരുമ്പോള്‍ വരും നാളുകള്‍ മുന്നേറ്റത്തിന്റേതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം എല്‍ഐസി ഐപിഒ മെയ് നാല് മുതല്‍ മെയ് ഒന്‍പത് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 21000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 902 രൂപ മുതല്‍ 949 വരെ നിക്ഷേപകര്‍ക്ക് ഒരു ഓഹരിക്കായി ബിഡ് ചെയ്യാം. 15 ഓഹരികളുടെ ലോട്ടായി മാത്രമേ നിക്ഷേപം നടത്താനാവൂ.
ഇന്‍ഷുറന്‍സ് രംഗത്ത് 65 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനമാണ് എല്‍ഐസി. 2021-22 ല്‍ ഡിസംബര്‍ വരെയുള്ള ലാഭം 1715 കോടി രൂപയായിരുന്നു എല്‍ഐസിയുടെ ലാഭം. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയുടെ 61.1 ശതമാനം കൈയ്യാളുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ 61.4 ശതമാനവും എല്‍ഐസിയുടെ പക്കലാണ്. ആസ്തിയില്‍ ലോകത്ത് പത്താമത്തെ വലിയ കമ്പനിയാണെന്ന് മാത്രമല്ല ഒരു രൂപയുടെ പോലും വായ്പയും കമ്പനിയുടെ കണക്കില്‍ അടച്ചുതീര്‍ക്കാനില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.