- Trending Now:
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ, സ്വാകാര്യ ഉടമസ്ഥതയിലുള്ള 500 കമ്പനികളുടെ പട്ടികയാണ് റാങ്ക് ചെയ്തിരിക്കുന്നത്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. ഹുറൺ ഇന്ത്യയുടെ 2022 ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 പട്ടികപ്രകാരമാണിത്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്കും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായും റിപ്പോർട്ടിൽ പറയുന്നു.
16.4 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഹുറുൺ ഇന്ത്യ 500 പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് . 11.8 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവും, മൂന്നാം സ്ഥാനത്തുള്ള എച്ച്ഡിഎഫ്സി ബാങ്കിന് 9.4 ലക്ഷം കോടി വിപണി മൂല്യവുമാണുള്ളത്.
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ, സ്വാകാര്യ ഉടമസ്ഥതയിലുള്ള 500 കമ്പനികളുടെ പട്ടികയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 16,297 കോടി രൂപ അടയ്ക്കുന്ന ഏറ്റവും ഉയർന്ന നികുതിദായകൻ കൂടിയാണ് റിലയൻസ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിലയൻസിന്റെ മൂല്യം 5.1 ശതമാനം കുറഞ്ഞിട്ടുമുണ്ട്. എന്നാൽ ടിസിഎസിന്റെ മൊത്തം മൂല്യം 0.7 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 12.9 ശതമാനവും വർധിച്ചു.
അദാനി ഗ്രൂപ്പിന്റെ എട്ട് കമ്പനികളുടെ മൂല്യം 2023 ഏപ്രിൽ വരെയുള്ള ആറ് മാസത്തിനുള്ളിൽ പകുതിയിലേറെയായി കുറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. അദാനി ടോട്ടൽ ഗ്യാസിന്റെ മൂല്യത്തിന്റെ 73.8 ശതമാനവും അദാനി ട്രാൻസ്മിഷൻ 69.2 ശതമാനവും നഷ്ടമായി, കൂടാതെ അദാനി ഗ്രീൻ എനർജി 54.7 ശതമാനവും കുറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളുടെ മൊത്തം മൂല്യം 6.4 ശതമാനം കുറഞ്ഞതായും ഹുറൂൺ റിപ്പോർട്ട് പരാമർശിച്ചു. റിപ്പോർട്ട് പ്രകാരം എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.