Sections

രാമനവമി ദിനത്തിൽ ആദിപുരുഷിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ 

Thursday, Mar 30, 2023
Reported By Admin
Adipurush

രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ


ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രഭാസിന്റയും സംവിധായകൻ ഓം റൗട്ടിന്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റർ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ ഭക്തി സാന്ദ്രമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.

2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ജൂൺ 16-ന് റിലീസിനൊരുങ്ങുന്ന ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.