Sections

ചിന്തകളും ജീവിതവും തമ്മിലുള്ള ബന്ധം

Saturday, Sep 30, 2023
Reported By Soumya
Thought and Life

ചിന്തകളും ജീവിതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചിന്തയ്ക്കും ജീവിതത്തിനും തമ്മിൽ വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങൾ എന്താണ് എപ്പോഴും ചിന്തിക്കുന്നത് അതാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. എന്തുകൊണ്ട് ചിന്തിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നു ഇതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.

  • ചിന്തയാണ് പ്രവർത്തിക്ക് കാരണം. നിങ്ങൾ എന്താണ് സ്ഥിരമായി ചിന്തിച്ചു കൊണ്ടിരിക്കുന്നത് ആ കാര്യം നിങ്ങളുടെ പ്രവർത്തിയിലേക്ക് അറിഞ്ഞോ അറിയാതെയോ സംഭവിച്ചുകൊണ്ടിരിക്കുന്നു. പോസിറ്റീവായി ചിന്തിക്കുന്ന ഒരാൾക്ക് പോസിറ്റീവായി കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. എന്നാൽ നെഗറ്റീവായിട്ടാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ നെഗറ്റീവായ കാര്യങ്ങൾ ആയിരിക്കും സംഭവിക്കുന്നത്.
  • നിങ്ങൾക്ക് ഒരാളെ കുറ്റപ്പെടുത്തി കൊണ്ടോ, അസൂയ കൊണ്ടോ, വൈരാഗ്യം കൊണ്ടോ എന്തെങ്കിലും ചിന്തകൾ നിങ്ങളുടെ മനസ്സിലുണ്ടായാൽ അതിന് അനുകൂലമായ പരിസ്ഥിതി നിങ്ങൾ അറിയാതെ തന്നെ ഉടലെടുക്കും. ഇത് നിങ്ങൾ ചിന്തിക്കുന്ന ആളിനേക്കാളും നിങ്ങൾക്കാണ് ദൂഷ്യം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് വാസ്തവം.
  • ഈ ലോകത്തുള്ള മുഴുവൻ കണ്ടുപിടിത്തങ്ങളും സംഭവിച്ചത് ചിന്തയിലൂടെയാണ്. വളരെ പോസിറ്റീവായ ചിന്തകളിൽ നിന്നാണ്, നമുക്ക് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളുടെയും പ്രധാനപ്പെട്ട കാര്യം എന്ന് മനസ്സിലാക്കുക. ഉദാഹരണം വിമാനം എന്ന് പറയുന്ന കണ്ടുപിടിത്തം പല ആളുകളുടെയും ചിന്തയിൽ നിന്ന് ഉണ്ടായതാണ്. ആ ചിന്ത യാഥാർത്ഥ്യമായപ്പോഴാണ് വിമാനം ഉണ്ടായത്. എന്നാൽ വിമാനം ഉണ്ടാക്കുന്നതിന് മുമ്പ് അത് സ്വപ്നമായിട്ടുള്ള ആഗ്രഹമായി നിന്നു. ചിന്ത ശക്തമായപ്പോൾ ആ ചിന്തയിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടായി.
  • ഒരു വ്യക്തി നിരന്തരം നിലനിർത്തുന്ന ഏതുതരം ചിന്തകളും അയാളുടെ സ്വഭാവത്തിലും, ആരോഗ്യത്തിലും, ചുറ്റുപാടുകളിലും അതിന്റെ ഫലം ഉളവാക്കുന്നത്. അതുകൊണ്ട് പോസിറ്റീവായി മാത്രം ചിന്തിക്കാൻ വേണ്ടി ശ്രമിക്കുക. ഇത് എളുപ്പമുള്ള കാര്യമല്ല എങ്കിലും സ്ഥിരമായി അതിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുക. ഇങ്ങനെ നിരന്തരം ശ്രമം നടത്തുന്ന സമയത്ത് നെഗറ്റീവ് ചിന്ത മാറ്റി പോസിറ്റീവ് ചിന്ത കൊണ്ടുവരുമ്പോൾ സംഘർഷങ്ങൾ വരാൻ സാധ്യതയുണ്ട്. ആ സംഘർഷത്തെ ഒഴിവാക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക.
  • ഒരു ചിന്ത ഉണ്ടായാൽ അതിനെക്കുറിച്ച് വിശകലനം ചെയ്യാൻ ശ്രമിക്കുക. ഇത് വളരെ പ്രയോജനകരമായ കാര്യമാണ്. ഇതുവഴി നിങ്ങൾക്കോ സമൂഹത്തിനോ പ്രയോജനം ഉണ്ടെങ്കിൽ അങ്ങനെയുള്ള ചിന്തകളെ കൂടുതൽ പരിപോഷിപ്പിക്കണം. മറ്റുള്ളവർക്കും നിങ്ങൾക്കും മോശമായ ഒരു ചിന്തയാണ് ഉള്ളതെങ്കിൽ അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യണം.
  • മികച്ച ഭാവന ശക്തിയുള്ള ചിന്തയാണെങ്കിൽ അത് നിങ്ങളെ മുന്നോട്ട് നയിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഭാവനാശക്തിയാണ് ഓരോ കണ്ടുപിടുത്തകാരനെയും കണ്ടുപിടിത്തത്തിന് പുറകിലുള്ള കാരണം. അതുകൊണ്ട് അങ്ങനെ ക്രിയേറ്റീവ് ആയിട്ടുള്ള ചിന്തകളെ പ്രചോദിപ്പിക്കുക.
  • നിങ്ങൾ മണിക്കൂറുകളോളം നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ വച്ച് പുലർത്തുകയും, എന്നാൽ വളരെ കുറച്ച് സമയം മിനിറ്റുകൾ മാത്രം ആരോഗ്യകരമായ ചിന്തകളെ പരിശോധിക്കുകയും ചെയ്യുകയാണെങ്കിൽ ഒരിക്കലും മനോഹരവും ശക്തവും സ്വസ്ഥവുമായ ജീവിതം കൈവരിക്കാൻ സാധിക്കില്ല.
  • ജീവിതത്തിലെ യഥാർത ശക്തി വരുന്നത് ഉള്ളിൽ നിന്നാണെന്ന് അത് ഉപയോഗിക്കാൻ സാധ്യമായ എല്ലാ ശക്തികളും തന്നിലുണ്ട് തിരിച്ചറിഞ്ഞ് അതിന് ഗുണകരമായ ചിന്തകൾ പുറത്തെടുക്കാൻ വേണ്ടി ശ്രമിക്കുക.
  • ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അജ്ഞതയാണ്. അജ്ഞത കൊണ്ടാണ് എല്ലാ പിഴവുകളും സംഭവിക്കുന്നത്. നിങ്ങളുടെ ചിന്തകൾ ഉത്തേജിപ്പിക്കുവാൻ അറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുക. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് അറിവുകൾ ഉണ്ടാക്കുക എന്നത്.
  • നിങ്ങൾക്ക് ആദർശ മാതൃകകൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക. വിജയികളായ മനുഷ്യർ തങ്ങൾ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നത് സംബന്ധിച്ചുള്ള ആദർശ മാതൃകകൾ മുറുകെ പിടിക്കും. ആദർശ മാതൃകകൾ നിങ്ങൾ ചുറ്റും അന്വേഷിക്കുക. പുസ്തകങ്ങൾ യൂട്യൂബുകൾ പോലെയുള്ള വീഡിയോകളിലൂടെയും മികച്ച പ്രചോദിപ്പിക്കുന്ന ചിന്തകൾ തരുന്ന കാര്യങ്ങൾ നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.

ഇത്രയും കാര്യങ്ങൾ നിങ്ങളുടെ ചിന്തകളെ മികച്ച രീതിയിൽ കൊണ്ടുപോകാൻ സഹായിക്കുന്നവയാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.