Sections

റീറ്റ്‌സ് - ഇന്ത്യൻ വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാനുള്ള ശരിയായ മാർഗം

Wednesday, Nov 29, 2023
Reported By Admin
Ritwik Bhattacharjee, Chief Investment Officer Embassy REIT

കൊച്ചി: കഴിഞ്ഞ നാലു വർഷങ്ങളായി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റുകൾ വഴി 14,300 കോടി രൂപ വിതരണം ചെയ്തു. നിഫ്റ്റി റിയാലിറ്റി സൂചികയിലെ മറ്റു കമ്പനികൾ മൊത്തം വിതരണം ചെയ്തതിനേക്കാൾ കൂടുതലാണിത്. വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിയന്ത്രണങ്ങളുള്ള, സുതാര്യമായ രീതിയിൽ, പ്രൊഫഷണൽ സംഘങ്ങളുടെ മാനേജുമെൻറിനു കീഴിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റുകൾ (റീറ്റ്സ്) ലഭ്യമാക്കുന്നത്.

ഇന്ത്യയിൽ വാണിജ്യ സ്ഥലങ്ങളും ഓഫിസുകളും റീട്ടെയിൽ രംഗവും ഉൾപ്പെടുന്ന 80,000 കോടി രൂപയുടെ ഓഹരി മൂലധനവും 112 ദശലക്ഷം ചതുരശ്ര അടിയിലേറെ വാണിജ്യ സ്ഥലവും ഉള്ള നാലു റീറ്റ്സുകളാണ് ഇന്നുള്ളത്. 2019-നു ശേഷം 14,300 കോടി രൂപയുടെ വിതരണം നടത്തിയെന്ന നിർണായക നാഴികക്കല്ലാണ് ഈ ആസ്തി വിഭാഗം അടുത്ത കാലത്തു മറികടന്നത്. മൊത്തം നിഫ്റ്റി സൂചികയിലുമുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾ വിതരണം ചെയ്ത ആകെ ലാഭവിഹിതത്തേക്കാൾ കൂടുതലാണിത്. ഇന്ത്യൻ വിപണിയിൽ ആദ്യമായി ലിസ്റ്റു ചെയ്ത റീറ്റ് ആയ എംബസി റീറ്റ് മാത്രം 2019 ഏപ്രിലിനു ശേഷം 8,900 കോടി രൂപയോളമാണ് വിതരണം ചെയ്തിട്ടുള്ളത്. 89,000-ത്തിൽ ഏറെ ചെറുകിട യൂണിറ്റ് ഉടമകളും ഇതിനുണ്ട്.

ഇന്ത്യയുടെ വിപുലമായ വിപണി വലുപ്പവും അനുകൂലമായ ഭൂമിശാസ്ത്രവും അതിവേഗ നഗരവൽക്കരണവും റിയൽ എസ്റ്റേറ്റ് രംഗത്ത് മൊത്തത്തിലും റീറ്റ്സ് മേഖലയിൽ പ്രത്യേകമായും വൻ അവസരങ്ങളാണു തുറന്നു നൽകുന്നത്. ആഗോള കമ്പനികൾ ഇങ്ങോട്ട് കൂടുതലായി എത്തുകയും ഇന്ത്യക്കാരുടെ വാങ്ങൽ ശേഷി വർധിക്കുകയുമെല്ലാം ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യ വിപുലമായ അവസരങ്ങളും ലഭ്യമാക്കുന്നു. ഇന്ത്യൻ വാണിജ്യ റിയൽ എസ്റ്റേറ്റ് രംഗത്തിൻറെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് റീറ്റ്സുകളുടെ ജനപ്രിയതയും വർധിപ്പിക്കുകയാണ്.

ചരിത്രപരമായി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് എന്നത് ലിക്വിഡും പ്രാഥമികമായി റെസിഡൻഷ്യൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരുന്നു. അത്ര മികച്ചതല്ലാത്ത കോർപറേറ്റ് ഭരണവുമായിരുന്നു ഇവയ്ക്ക്.

ഇക്കാര്യങ്ങളിലെല്ലാം വൻ മാറ്റമാണ് റീറ്റ്സ് കൊണ്ടു വന്നത്. വാണിജ്യ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ചെറുകിട നിക്ഷേപകർക്കു ലഭ്യമാക്കാൻ റീറ്റ്സ് വഴിയൊരുക്കി. യഥാർത്ഥത്തിൽ ഭൗതീകമായ റിയൽ എസ്റ്റേറ്റ് ആസ്തി വാങ്ങുകയോ സ്വന്തമാക്കി വെക്കുകയോ കൈകാര്യം ചെയ്യുകയോ ആവശ്യമില്ലാത്ത പൊതുവായി ട്രേഡു ചെയ്യാവുന്ന യൂണിറ്റിൻറെ നിലയിലാണിത്. ഇവയിൽ കുറഞ്ഞത് 80 ശതമാനം ആസ്തികളെങ്കിലും വരുമാനം സൃഷ്ടിക്കുന്ന കെട്ടിടങ്ങളായിരിക്കണം എന്നു നിർബന്ധമാണ്. ക്യാഷ് ഫ്ളോയിൽ 90 ശതമാനമെങ്കിലും അർധ വാർഷിക അടിസ്ഥാനത്തിൽ നൽകിയിരിക്കണം എന്നും നിബന്ധനയുണ്ട്.

എ ഗ്രേഡ് നിലവാരത്തിലുള്ള വാണിജ്യ റിയൽ എസ്റ്റേറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് റീറ്റ്സ് ചെറുകിട നിക്ഷേപകർക്കു നൽകുന്നതെന്ന് എംബസി റീറ്റ്സ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫീസർ റിത്വിക് ഭട്ടാചാരി പറഞ്ഞു. ലിക്വിഡും സുതാര്യവും ഉയർന്ന തലത്തിൽ നിയന്ത്രിക്കപ്പെടുന്നതുമാണിത്. വിതരണം ചെയ്യാവുന്ന ക്യാഷ് ഫ്ളോയുടെ 90 ശതമാനമെങ്കിലും തങ്ങളുടെ യൂണിറ്റ് ഉടമകൾക്കു നൽകണമെന്നാണ് റീറ്റ്സ് നിഷ്കർഷിക്കുന്നത്. അതുകൊണ്ട് റീറ്റ്സ് ഡിസ്ട്രിബ്യൂഷനുകൾ വഴി സ്ഥിരമായ വരുമാനം ലഭിക്കും. നിക്ഷേപകർക്ക് മൂലധന വർധനവുണ്ടാകും എന്നതാണ് രണ്ടാമത്തെ നേട്ടം. ഒഴിവുള്ള സ്ഥലങ്ങൾ ലീസിനു നൽകുന്നതു വഴിയും പ്രസക്തമായ വാടക വർധനവു നടത്തുന്നതു വഴിയും ശക്തമായ ഡിവിഡൻറ് നൽകാൻ സാധ്യതയുള്ള സ്റ്റോക്കുകളാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ മികച്ച ഭാവിയാണ് റീറ്റ്സുകൾക്കുള്ളത്. റീറ്റ്സ് ഡിസ്ട്രിബ്യൂഷൻറെ നികുതി ശേഷിയും ശ്രദ്ധേയമാണ്. 100 രൂപ മുതൽ 400 രൂപ വരെ വരുന്ന വിധത്തിൽ വെറും ഒരു ഓഹരിയായി വരെ വ്യക്തികൾക്ക് ഇവ വാങ്ങാനുമാകും. ലക്ഷങ്ങളോ കോടികളോ ചെലവഴിച്ച് റിയൽ എസ്റ്റേറ്റ് വാങ്ങുന്നതിന് പകരമായി നൂറു കണക്കിനു രൂപ മാത്രം മുടക്കി റിയൽ എസ്റ്റേറ്റ് വാങ്ങുന്നതു പോലെ മികച്ചതാണിത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ വാണിജ്യ റിയൽ എസ്റ്റേറ്റ് രംഗത്തെ വളർച്ചയിൽ പങ്കെടുക്കാൻ ചെറുകിട നിക്ഷേപകർക്കു ലഭിക്കുന്ന അവസരം കൂടിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.