Sections

മാസ്‌കും കോണ്ടവും വില്‍ക്കന്‍ രജിസ്‌ട്രേഷന്‍

Sunday, Oct 09, 2022
Reported By admin
business

ഉപഭോക്താക്കളുടെയും ഉത്പന്നങ്ങളുടെയും വിവരങ്ങള്‍ രണ്ട് വര്‍ഷം സൂക്ഷിക്കുകയും വേണം

 

കോവിഡ് കാലത്ത് ജനപ്രിയമായി മാറിയ മാസ്‌ക് അടക്കം മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്റ്റേറ്റ് രജിസ്‌ട്രേഷന്‍ അതോറിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫെയ്‌സ് മാസ്‌ക്, കോണ്ടം, പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുടെയും വില്‍പ്പനയ്ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമാണ്. നിലവില്‍ മരുന്നുകള്‍ വില്‍ക്കാന്‍ മാത്രം ആണ് ലൈസന്‍സ് വേണ്ടത്.


മെഡിക്കല്‍ ഡിവൈസ് റൂള്‍ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയെ ഇത് ബാധിക്കും. റീഡിംഗ് ഗ്ലാസ്, ഡയപ്പറുകള്‍, വീല്‍ചെയര്‍, ഓക്‌സിമീറ്റര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഈ വിഭാഗത്തില്‍ വരുന്ന ഭുരിഭാഗവും സൂപ്പര്‍മാര്‍ക്കറ്റുകളിലും കച്ചവടകേന്ദ്രങ്ങളിലും ലഭിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഇളവുകള്‍ വേണമെന്നാണ് മേഖലയില്‍ നിന്നുള്ള ആവശ്യം. എക്‌സ് റേ മെഷീന്‍ പോലുള്ളവ വില്‍ക്കുന്ന വന്‍കിട കമ്പനികളും രജിസ്റ്റര്‍ ചെയ്യേണ്ടി വരും.അംഗീകൃത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ മാത്രമേ ഇനി മുതല്‍ വില്‍ക്കാന്‍ സാധിക്കു. കൂടാതെ ഉപഭോക്താക്കളുടെയും ഉത്പന്നങ്ങളുടെയും വിവരങ്ങള്‍ രണ്ട് വര്‍ഷം സൂക്ഷിക്കുകയും വേണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.