- Trending Now:
സെക്കൻഡ് ഹാൻഡ് വാഹന വിൽപന സുതാര്യമാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി. വാഹന ഡീലർമാർക്ക് അതത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവന്നത്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ഇതുൾപ്പെടെയുള്ള ഭേദഗതികൾ ഏപ്രിൽ ഒന്നിനു നിലവിൽ വരും.
വാഹനം വിറ്റുകഴിഞ്ഞാലും അതിന്റെ രേഖകൾ മാറ്റാത്തതുമൂലം ഉടമകൾ കുരുക്കിലാകുന്ന സംഭവങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. വാഹനം വിൽക്കാനായി സെക്കൻഡ് ഹാൻഡ് ഡീലറെ ഏൽപിച്ചുകഴിഞ്ഞാൽ പിന്നീട് വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു രജിസ്റ്റർ ചെയ്യുന്നതുവരെ ഡീലറിനായിരിക്കും വാഹനവുമായി ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്തം എന്നതാണ് പ്രധാന മാറ്റം. വാഹനം ഏൽപിച്ചാലുടൻ ഉടമ ഡീലറുടെ സമ്മതപത്രം ഓൺലൈനിൽ ബന്ധപ്പെട്ട ആർടിഒയ്ക്കു ലഭ്യമാക്കണം.
ഫാഷൻ ഷോയിൽ തിളങ്ങി കൈത്തറി ഉത്പന്നങ്ങൾ... Read More
ഡ്യൂപ്ലിക്കറ്റ് ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്), എൻഒസി, ഉടമസ്ഥത മാറ്റാനുള്ള അപേക്ഷ നൽകൽ തുടങ്ങിയവയ്ക്കുള്ള അധികാരം ഡീലർക്കുണ്ട്. വിൽക്കാൻ ഏൽപിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണിക്കോ മാത്രമേ റോഡിലിറക്കാവൂ. വിൽക്കുന്നതു വരെ ഓരോ വാഹനത്തിനും ഇലക്ട്രോണിക് ട്രിപ് രജിസ്റ്റർ വച്ച് യാത്രകളുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ഭേദഗതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.