Sections

വിദേശ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

Tuesday, Oct 11, 2022
Reported By admin
fssai

 ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്നുള്ളതാണ് ഇതിനു പിന്നിലെ ലക്ഷ്യം


ഇന്ത്യയിലേക്ക്  മാംസം, പാല്‍, കുട്ടികളുടെ ഭക്ഷണങ്ങള്‍ എന്നിവ കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിര്‍മ്മാതാക്കള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണിത്. 2023 ഫെബ്രുവരി 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസന്‍സ് ആവശ്യമാണ്. 

പാല്‍, മത്സ്യം, മാംസം, മുട്ട, കൂടാതെ ഇവയുടെ എല്ലാം ഉപ ഉത്പന്നങ്ങള്‍ എന്നിവ രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്നുള്ളതാണ് ഇതിനു പിന്നിലെ ലക്ഷ്യം. 

നിലവില്‍ രാജ്യത്തേക്ക് ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പട്ടിക നല്കാന്‍ അധികാരികളോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി  അതിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ നടപടികള്‍ ആരംഭിക്കുക.

 

എഫ്എസ്എസ്എഐ ലൈസന്‍സ് എങ്ങനെ നേടാം

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റ് തുറന്നാല്‍ അതിന്റെ  ഹോം പേജില്‍ത്തന്നെ ലൈസന്‍സിനുള്ള  അപേക്ഷാ ഫോം ലഭ്യമാണ്. പേര്, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, കമ്പനിയുടെ-സ്ഥാപനത്തിന്റെ പേര് എന്നിവ ഇവിടെ നല്‍കണം. ഏതു തരത്തിലുള്ള ഭക്ഷ്യ വ്യവസായമാണെന്ന് ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. കൂടാതെ സ്ഥാപനത്തിന്റെ വിലാസവും വാര്‍ഷിക വിറ്റുവരവ് വിവരങ്ങളും നല്‍കണം.

എത്ര വര്‍ഷത്തേക്കാണ് ലൈസന്‍സ് വേണ്ടതെന്നും വ്യക്തമാക്കണം, വിവരങ്ങള്‍ മുഴുവന്‍ നല്‍കിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം. ലൈസന്‍സ് ആവശ്യമായ വര്‍ഷവും കമ്പനിയുടെ വിറ്റുവരവുമനുസരിച്ചായിരിക്കും കമ്പനി ലൈസന്‍സ് ഫീസ് നല്‍കേണ്ടത്.

അപേക്ഷകന് നെറ്റ് ബാങ്കിങ്ങിലൂടെയോ യുപിഐ വഴിയോ ഫീസടയ്ക്കാം. പേയ്‌മെന്റ് നടത്തിയ അന്നുതന്നെ ഇ-മെയിലില്‍ അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മറ്റ് സാങ്കേതിക സഹായങ്ങള്‍ക്ക് 7412848893, 7412847806 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. സംശയങ്ങള്‍  info@fssai-foodlicense.com എന്ന ഇ-മെയില്‍ വിലാസത്തിലും ചോദിക്കാം 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.