Sections

ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഈ ഐടി കമ്പനിയും

Monday, Dec 12, 2022
Reported By MANU KILIMANOOR

ഏറ്റവും വലിയ ഡെലിവറി സെന്റര്‍ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്

ഏറ്റവും വേഗത്തില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്ക് പട്ടിക പുറത്തുവിട്ട് ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50. ഇത്തവണ കേരളത്തില്‍ നിന്നുള്ള കമ്പനിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ആണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.കൂടാതെ, ഏഷ്യാ പസഫിക് ടെക്‌നോളജി ഫാസ്റ്റ് 500 പട്ടികയിലും ഇടം നേടാന്‍ റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് സാധിച്ചിട്ടുണ്ട്. ബാങ്കിംഗ്, ആരോഗ്യം, ലോജിസ്റ്റിക്‌സ്, ഗതാഗതം, വാഹനം, മീഡിയ, എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ മേഖലകളിലാണ് റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സേവനങ്ങള്‍ നല്‍കുന്നത്.

റിഫ്‌ലക്ഷന്‍സിന്റെ ഡെലിവറി ഓപ്പറേഷന്‍സ് പ്രധാനമായും ഇന്ത്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഏറ്റവും വലിയ ഡെലിവറി സെന്റര്‍ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.2005- ലാണ് ഡിലോയിറ്റ് ഫാസ്റ്റ് 50 പട്ടിക ആരംഭിച്ചത്. കമ്പനികളുടെ മൂന്ന് വര്‍ഷത്തെ ശരാശരി വരുമാന വര്‍ദ്ധനവ് അടിസ്ഥാനപ്പെടുത്തിയാണ് ഡിലോയിറ്റ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.