Sections

21-ാം വയസ്സില്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ യൂട്യൂബ് ചാനലിലൂടെ നിരന്തരം പഴി കേള്‍ക്കുന്നു; ആ കാര്യം ജെന്‍സി വെളിപ്പെടുത്തുന്നു

Saturday, Feb 26, 2022
Reported By Ambu Senan
jenuzz vlog

 സ്ഥിരം പഴി കേള്‍ക്കുന്ന കാര്യമാണ് ഇരുപത്തിയൊന്നാം വയസില്‍ വിവാഹം കഴിച്ചു എന്നത്

ജീവിതം പലപ്പോഴും ചോദ്യചിഹ്നങ്ങള്‍ മാത്രമായിരുന്നു ജെന്‍സിക്ക്. ഇനി മുന്നോട്ട് എന്ത്? ഞങ്ങള്‍ക്ക് മാത്രം എന്താ ഇങ്ങനെ എന്ന് ഒരായിരം വട്ടം മനസില്‍ ചോദിച്ച് ജീവിത സാഹചര്യങ്ങളെ പഴിച്ച്, എല്ലാവരെയും വെറുത്ത് അനാഥാലയത്തിലും പല വീടുകളിലെയും അടുക്കളപ്പുറത്ത് വരെ കഴിയേണ്ടി വന്ന ബാല്യവും കൗമാരവും. എല്ലാം അവസാനിപ്പിക്കാന്‍ അമ്മ ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഇറങ്ങിയ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു തന്റെ യൂട്യൂബ് ചാനലുകളിലൂടെ മികച്ച വരുമാനം നേടുന്നു.

ആ ജെന്‍സി സ്ഥിരം പഴി കേള്‍ക്കുന്ന കാര്യമാണ് ഇരുപത്തിയൊന്നാം വയസില്‍ വിവാഹം കഴിച്ചു എന്നത്. ചാനലിലെ കമെന്റ് ബോക്‌സില്‍ ആ കാര്യം പറഞ്ഞു സ്ഥിരമായി കളിയാക്കുന്നവരുണ്ട്. അവര്‍ക്കുള്ള ഉത്തരം ജെന്‍സി നല്‍കുന്നു. ജെന്‍സി തന്നെ ആ കാര്യം റീല്‍ ഡീലിലൂടെ പ്രേക്ഷകരോട് പറയുന്നു. Please Subscribe the Channel.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.