Sections

അഭിമുഖം: അന്ന് അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി ഇന്ന് വ്ളോഗിങിലൂടെ വരുമാനം കണ്ടെത്തുന്നു

Monday, Feb 21, 2022
Reported By Ambu Senan

ജെന്‍സി നേരിട്ട യാതനകളുടെയും സഹനത്തിന്റെയും കഥ ജെന്‍സി തന്നെ പറയുന്നു
 

ഇത് ജെന്‍സിയുടെ കഥയാണ്. ജെനൂസ് വേള്‍ഡ്, ജെനൂസ് വ്ളോഗ് എന്ന യൂട്യൂബ് ചാനലുകളുടെ ഉടമയായ ജെന്‍സിയുടെ അഭിമുഖം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച പല പ്രേക്ഷകരും ജെന്‍സിയെ 'Reel Deal' പ്രോഗ്രാമില്‍ അഥിതിയായി കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചു. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ജെന്‍സിയെ അതിഥിയായി കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

ജീവിതം പലപ്പോഴും ചോദ്യചിഹ്നങ്ങള്‍ മാത്രമായിരുന്നു ജെന്‍സിക്ക്. ഇനി മുന്നോട്ട് എന്ത്? ഞങ്ങള്‍ക്ക് മാത്രം എന്താ ഇങ്ങനെ എന്ന് ഒരായിരം വട്ടം മനസില്‍ ചോദിച്ച് ജീവിത സാഹചര്യങ്ങളെ പഴിച്ച്, എല്ലാവരെയും വെറുത്ത് അനാഥാലയത്തിലും പല വീടുകളിലെയും അടുക്കളപ്പുറത്ത് വരെ കഴിയേണ്ടി വന്ന ബാല്യവും കൗമാരവും. എല്ലാം അവസാനിപ്പിക്കാന്‍ അമ്മ ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഇറങ്ങിയ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു തന്റെ യൂട്യൂബ് ചാനലുകളിലൂടെ മികച്ച വരുമാനം നേടുന്നു. 

ജെന്‍സി നേരിട്ട യാതനകളുടെയും സഹനത്തിന്റെയും കഥ ജെന്‍സി തന്നെ റീല്‍ ഡീലിലൂടെ പ്രേക്ഷകരോട് പറയുന്നു. Please Subscribe the Channel.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.