- Trending Now:
തിരുവനന്തപുരം വഴയില സ്വദേശിയും കമ്പ്യൂട്ടര്‍ എഞ്ചിനിയറുമായ സഞ്ജന തന്റെ 2 വയസുകാരിയായ മകള്‍ക്ക് വേണ്ടിയാണ് തലയില്‍ വെയ്ക്കുന്ന ബോ നിര്‍മിക്കാന്‍ തുടങ്ങിയത്. ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് ശ്രീ മുരുകന്‍ മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് പോലെ ബോ നിര്‍മിച്ചു നല്‍കാമോ എന്ന് ചോദിച്ചു നിരവധി അന്വേഷണങ്ങള്‍ വന്നു.
ആദ്യമൊക്കെ കൂട്ടുകാര്‍ക്ക് വെറുതെ നിര്‍മിച്ചു നല്‍കി. പിന്നെ കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധി ആവശ്യക്കാര്‍ വന്നപ്പോഴാണ് ഇത് ഒരു ഓണ്‍ലൈന്‍ സംരംഭമാക്കി മാറ്റാന്‍ സഞ്ജന തീരുമാനിച്ചത്. അങ്ങനെ ഇന്ന് മകള്‍ നൈനിക കാരണം ഇന്ത്യയ്ക്ക് അകത്തും പുറത്തും ഹെയര്‍ ആക്സസറീസ് നിര്‍മിച്ചു നല്‍കി സഞ്ജനയും 'ദി ബോ സ്റ്റോറിയും' പേരെടുക്കുകയാണ്. ആ കഥ 'റീല്‍ ഡീലിലൂടെ' സഞ്ജന തന്നെ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.