Sections

പ്രതിസന്ധികള്‍ക്ക് മറുപടി കൊടുത്തത് സ്വന്തം സംരംഭത്തെ ഇന്റര്‍നാഷണല്‍ ലെവലില്‍ എത്തിച്ച് നീതു വിശാഖ്

Monday, Jan 03, 2022
Reported By Ajay Karthik
neethu visakh

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്,ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്,ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കൂടാതെ അബ്ദുല്‍ കലാം അവാര്‍ഡും. തിരുവനന്തപുരം തിരുമല വലിയവിള സ്വദേശി നീതു വിശാഖ് നേട്ടങ്ങളുടെ പടവുകള്‍ കയറുന്നത് സ്വന്തം പാഷന്‍ മികവുറ്റ കലാസൃഷ്ടികളായി മാറ്റി കൊണ്ടാണ്. മ്യുറല്‍ ആര്‍ട്ടിസ്റ്റും ഫാഷന്‍ ഡിസൈനറുമായ നീതു ഇന്ത്യന്‍ കലാരുപങ്ങളും കേരളത്തിന്റെ പൈതൃകവും സ്വന്തം ഭാവനയില്‍ ചാലിച്ച ചിത്രങ്ങളാക്കി വസ്ത്രങ്ങള്‍ മനോഹരമാക്കി മാറ്റുന്നു.

തന്റെ കലാ സൃഷ്ടികള്‍ വാങ്ങുന്നവരുടെ സംതൃപ്തിയിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന നീതു അവര്‍ക്കായി അവരുടെ ബഡ്ജറ്റില്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ തന്റെ  നവമി മൈ പാഷന്‍ യുവര്‍ ഫാഷന്‍ എന്ന സംരംഭത്തിലൂടെ ലഭ്യമാക്കുന്നു.               ചെറുപ്പകാലത്ത് നിരവധി പരിഹാസങ്ങള്‍ക്കും ബോഡി ക്ഷമിങ്ങിനും വിധേയയായ നീതു അതിനൊക്കെ മറുപടി കൊടുത്തത് നേട്ടങ്ങള്‍ ഓരോന്നായി എത്തിപ്പിടിച്ചാണ്.ഏറ്റവും പുതിയ ഫാഷന്‍ ട്രെന്ഡുകള്‍ക്കും ശൈലികള്‍ക്കും പിറകെ പോകാതെ സ്വന്തം ഭാവന ഉപയോഗിച്ച് സൃഷ്ടിച്ച മലയാളത്തനിമയും പാരമ്പര്യവും തുളുമ്പുന്ന വസ്ത്രശേഖരം നവമിയില്‍ ഉണ്ട്.കേരളത്തില്‍ മാത്രമല്ല വിദേശത്ത് നിന്നും നവമിയിലെ വസ്ത്രങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരുണ്ട്. പുതുവര്‍ഷത്തില്‍  ഓണ്‍ലൈന്‍ ബോട്ടിക്ക് വിപണിയില്‍ കൂടുതല്‍ സജീവമാകാനും പുതിയ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കാനും നവമിക്ക് പദ്ധതികള്‍ ഉണ്ട്.  

നീതു വിശാഖ്
നവമി മൈ പാഷന്‍ യുവര്‍ ഫാഷന്‍      
തിരുവനന്തപുരം                      
ഫോണ്‍: +91 73062 14132
                                    


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.