Sections

കോവിഡില്‍ ജോലി നഷ്ടമായി, ഓണ്‍ലൈനിലൂടെ ഹാന്‍ഡ്ക്രാഫ്റ്റ് ജൂവലറി തുടങ്ങി ലിസ 

Monday, Nov 15, 2021
Reported By Ambu Senan
ohana creatives

അമ്മയുടെ ബിസിനസ് കൂടി നോക്കി നടത്തുന്നത് കൊണ്ട് ലിസയ്ക്ക് സമയം ലഭിച്ചിരുന്നില്ല

 

ബംഗളൂരില്‍ ടൂറിസം മേഖലയിലായിരുന്നു ലിസയ്ക്കും ഭര്‍ത്താവിനും ജോലി. എന്നാല്‍ കോവിഡ് കാര്യങ്ങളൊക്കെ ആകെ മാറ്റി മറിച്ചു. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ടൂറിസം മേഖല തകര്‍ന്നപ്പോള്‍ ഇരുവര്‍ക്കും ജോലി നഷ്ടമായി. അങ്ങനെ തിരികെ നാട്ടിലേക്ക് വരാന്‍ ഇരുവരും തീരുമാനിച്ചു. നാട്ടില്‍ വന്ന് ലിസയുടെ അമ്മ ആന്‍ മിനി ഉമ്മന്‍ നടത്തുന്ന ഹോം മെയ്ഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ബിസിനസ് ഏറ്റെടുത്ത് നടത്താമെന്ന് തീരുമാനിച്ചാണ് ഇരുവരും നാട്ടിലേക്ക് വന്നത്. 

നാട്ടില്‍ വന്ന ശേഷം ആ ബിസിനസ് ഏറ്റെടുത്ത് നടത്താന്‍ ആരംഭിച്ച ലിസ അമ്മയുമായി ഷോപ്പിങിന് പോയപ്പോള്‍ ഹാന്‍ഡ് മെയ്ഡ് ജൂവലറി ഉണ്ടാക്കുന്ന ചില വസ്തുക്കള്‍ വാങ്ങി. അത് കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി തനിക്ക് തന്നെ ഉപയോഗിക്കാനായിരുന്നു ലിസ വിചാരിച്ചത്. എന്നാല്‍ ഉണ്ടാക്കി അതിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുഹൃത്തുക്കളും ബന്ധുക്കളും മുന്നോട്ട് വന്നു. അത് എല്ലാവര്‍ക്കും കൊടുത്ത ശേഷം ഇത് ഒരു ബിസിനസാക്കി മാറ്റിയാലോ എന്ന് ചിന്തിച്ചെങ്കിലും അമ്മയുടെ ബിസിനസ് കൂടി നോക്കി നടത്തുന്നത് കൊണ്ട് ലിസയ്ക്ക് സമയം ലഭിച്ചിരുന്നില്ല. പക്ഷെ ഇതും കൂടെ ചെയ്യണമെന്ന അതിയായ ആഗ്രഹം കാരണം ലിസ 'ഒഹാന ക്രീയേറ്റീവ്‌സ്' എന്ന പേജ് തുടങ്ങി ചെറിയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ന് രണ്ടു ബിസിനസ് കൂടി ഒരുപോലെ മാനേജ് ചെയ്ത ലിസ വരുമാനം കണ്ടെത്തുന്നു. ലിസയുടെയും 'ഒഹാന ക്രീയേറ്റീവ്‌സിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ 'റീല്‍ ഡീല്‍' വീഡിയോയില്‍.  

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.