Sections

ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുമായിരുന്ന എഞ്ചിനിയറിങ് ജോലി ഉപേക്ഷിച്ച് പേസ്ട്രി ഷെഫായി മാറിയ ആന്‍ റോയ്

Friday, Nov 19, 2021
Reported By Ambu Senan
rusticbyann

 ആ അവസരങ്ങള്‍ ആനിന് പാഷന്‍ എന്നതിനപ്പുറം പുതിയൊരു വരുമാന മേഖല സമ്മാനിച്ചു

 

ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും അടങ്ങുന്ന പ്രൊഫഷണല്‍ കുടുംബത്താണ് ആന്‍ റോയ് ജനിച്ചു വീണത്. അമ്മ ഡോക്ടര്‍, അമ്മയുടെ അമ്മയും ഡോക്ടര്‍, ആ അമ്മൂമ്മയുടെ അമ്മയും ഡോക്ടര്‍. ആനിന്റെ അച്ഛന്‍ എഞ്ചിനിയര്‍, അമ്മാവന്‍ എഞ്ചിനിയര്‍ അമ്മായി ഡോക്ടര്‍, ആനിന്റെ ഭര്‍ത്താവ് അജിത് എഞ്ചിനിയര്‍. അങ്ങനെ കുടുംബത്ത് എവിടേക്ക് നോക്കിയാലും പൊഫഷണലുകളുടെ ഒരു പട തന്നെയുണ്ട്. സ്വാഭാവികമായും ആന്‍ റോയ്ക്ക് പഠനത്തില്‍ തെരഞ്ഞെടുക്കാന്‍ 2 ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. എംബിബിഎസ് അല്ലെങ്കില്‍ എഞ്ചിനിയറിങ്. 

ഗവണ്മെന്റ് കോളേജില്‍ സീറ്റ് ലഭിച്ചത് കൊണ്ട് ആന്‍ എഞ്ചിനിയറിങ് തെരെഞ്ഞെടുത്തു പഠനം തുടങ്ങി. എന്നാല്‍ ആനിന് ബേക്കിംഗ് ഒരു പാഷനായിരുന്നു. ഇവിടെ ലഭിക്കുന്ന സാധ ക്രീം കേക്കുകളിലും പേസ്ട്രികളിലും നിന്ന് വ്യത്യസ്തമായി എങ്ങനെ ആധികാരികമായി അവ നിര്‍മിക്കാമെന്നാണ് ആന്‍ ചിന്തിച്ചിരുന്നതും ശ്രമിച്ചിരുന്നതും. അത്‌കൊണ്ട് തന്നെ അന്നേ യൂട്യൂബും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തി പേസ്ട്രികളും ഫ്രഞ്ച് ഡിഷുകളും ഉണ്ടാക്കാന്‍ ആരംഭിച്ചു. അവ കോളേജുകളില്‍ കൂട്ടുകാര്‍ക്ക് വില്‍ക്കുകയും കഴിച്ചവര്‍ നല്ല അഭിപ്രായം പറയുകയും ചെയ്തപ്പോള്‍ ഇതൊരു പ്രൊഫഷനാക്കിയാലോ എന്ന് ആന്‍ ചിന്തിച്ചു. 

എഞ്ചിനിയറിങ് പാസായപ്പോള്‍ മികച്ചൊരു ഐടി കമ്പനിയില്‍ ജോലിക്കുള്ള ഓഫര്‍ വന്നു. എന്നാല്‍ ജോലിക്ക് കയറാന്‍ ആറ് മാസം സമയം ഉള്ളത് കൊണ്ട് പേസ്ട്രിയില്‍ കൂടുതല്‍ വിഭവങ്ങള്‍ പഠിക്കാന്‍ ആന്‍ വീട്ടില്‍ അനുവാദം ചോദിച്ചു. 6 മാസം കഴിഞ്ഞു ജോലിക്ക് കയറിക്കൊള്ളാമെന്ന ഉപാധിയില്‍ വീട്ടുകാര്‍ ബംഗളൂരുവില്‍ പേസ്ട്രി കോഴ്‌സ് ചെയ്യാന്‍ അനുവദിച്ചു. അങ്ങനെ കോഴ്‌സ് മുന്നോട്ട് പോയപ്പോള്‍ ആനിന് മലേഷ്യയിലും പിന്നെ പേസ്ട്രികളില്‍ തന്നെ പല വ്യത്യസ്തകള്‍ തീര്‍ക്കുന്ന ഫ്രാന്‍സിലും പഠിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ താജ് ഹോട്ടലില്‍ ഇന്റെര്‍ഷിപ് ചെയ്യാന്‍ അവസരവും ലഭിച്ചു. ആ അവസരങ്ങള്‍ ആനിന് പാഷന്‍ എന്നതിനപ്പുറം പുതിയൊരു വരുമാന മേഖല സമ്മാനിച്ചു. 

ഇന്ന് തിരുവനന്തപുരം ഫ്രഞ്ച് ഡിഷായ ഓണ്‍റമീസ്, തിരാമിസു, പ്രാലൈന്‍ കപ്പ് കേക്ക്, കേക്ക്‌സിക്കിള്‍, ഹേസല്‍നട്ട് ചോക്ലേറ്റ് എന്‍ട്രെമെറ്റ്, പെറ്റിറ്റ് ആന്റോയ്ന്‍, മോഡേണ്‍ ബ്രെഡുകള്‍ തുടങ്ങി നിരവധി പാശ്ചാത്യ വിഭവങ്ങള്‍ 'rusticbyann' എന്ന തന്റെ സംരംഭത്തിലൂടെ ആന്‍ നല്‍കി വരുന്നു. ആനിന്റെ കൂടുതല്‍ വിശേഷങ്ങള്‍ 'Reel Deal'ലൂടെ അജയ് കാര്‍ത്തിക്കുമായി പങ്ക് വെയ്ക്കുന്നു
.. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.