- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലെ പുതുമകൾ പുനർനിർവചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡൽ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതൽ എംഐ ഡോട്ട് കോം, ആമസോൺ, ഫ്ലിപ്കാർട്ട്, അംഗീകൃത ഷവോമി റീട്ടെയിൽ ഷോപ്പുകളിൽ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.
അത്യാധുനിക സവിശേഷതകൾ, തടസ്സമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത മോഡൽ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ ആയിരം കോടി വിൽപ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ബ്രാൻഡിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്നും അവർ പറഞ്ഞു.
പുതിയ മോഡൽ ലളിതവും നവീനവുമാണ്. 17.5 സി.എം (6.88 ഇഞ്ച്) എച്ച്.ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുള്ള മോഡലിന് 600 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ഉണ്ട്. സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു. നാല് എൻ.എം ആർക്കിടെക്ചറിൽ നിർമ്മിച്ച സ്നാപ്ഡ്രാഗൺ 4 ജെൻ 2 5ജി പ്രോസസർ നൽകുന്ന ഈ ഉപകരണം മികച്ച കാര്യക്ഷമത ഉറപ്പാക്കുന്നുണ്ട്. 12 ജിബി വരെ വരെ റാമും 128 ജിബി യു.എഫ്.എസ് 2.2 സ്റ്റോറേജും ഉള്ളതിനാൽ മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, ആപ്പ് നാവിഗേഷൻ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്നതിലും മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ, ഒരു റ്റി.ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമുണ്ട്. ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കുന്ന 50 എംപി എ.ഐ ഡ്യുവൽ ക്യാമറ സിസ്റ്റം, 18 വാൾട്ട് ഫാസ്റ്റ് ചാർജിംഗോടുകൂടിയ 5160mAh ബാറ്ററി എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസ് പ്രവർത്തിക്കുന്ന ഈ ഉപകരണം രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന മികച്ച ഉപയോക്തൃ ഇന്റർഫേസ് നൽകുന്നുണ്ട്.
അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി സീരീസ്, പുതുമ, പ്രകടനം, ഡിസൈൻ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തിലൂടെ മധ്യ വിഭാഗ സ്മാർട്ട്ഫോണിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്. റെഡ്മി നോട്ട് 14 5ജി സെഗ്മെന്റിന്റെ ഏറ്റവും തിളക്കമുള്ള 120Hz AMOLED ഡിസ്പ്ലേ, ഏത് വെളിച്ചത്തിലും മികച്ച ദൃശ്യങ്ങൾ നൽകുന്നതാണ്. കൂടാതെ 50എംപി സോണി എൽവൈറ്റി 600 ക്യാമറ സജ്ജീകരണം, എല്ലാ സമയത്തും അതിശയകരവും വിശദമായതുമായ ഷോട്ടുകൾ പകർത്താൻ അനുയോജ്യവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.