Sections

റെഡ്മീറ്റും ലീൻ മീറ്റും; ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ

Saturday, Oct 19, 2024
Reported By Soumya
Comparison between red meat and lean meat for health benefits and risks

ആരോഗ്യചർച്ചകളിൽ മിക്കപ്പോഴും ഉയർന്നുകേൾക്കുന്ന രണ്ട് പദങ്ങളാണ് റെഡ് മീറ്റും ലീൻ മീറ്റും. മാംസാഹാരം പ്രോട്ടീനിന്റെയും പലതരം വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ്. എങ്കിലും അതിന്റെ ഉപയോഗത്തെക്കുറിച്ച് വൈദ്യശാസ്ത്രവിദഗ്ദ്ധന്മാർ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുകയും അതിന്റെ വെളിച്ചത്തിൽ സുപ്രധാനങ്ങളായ പല നിരീക്ഷണങ്ങളും പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് റെഡ് മീറ്റും ലീൻ മീറ്റ് അഥവാ വൈറ്റ് മീറ്റും തമ്മിലുള്ള താരതമ്യ പഠനം.

റെഡ് മീറ്റ്

മാംസമാണ് സാധാരണയായി റെഡ് മീറ്റ് വിഭാഗത്തിൽ പെടുന്നത്.റെഡ് മീറ്റിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകഘടകങ്ങൾ സിങ്ക്, അയേൺ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12, തയമിൻ, റൈബോഫ്ലാവിൻ മുതലായവയാണ്. വിളർച്ചപോലുള്ള രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട മിനറൽസും പോഷകങ്ങളുമാണ് ഇവ.റെഡ് മീറ്റിന്റെ ഉപഭോഗവും പ്രമേഹരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് ചില സൂചനകൾ തരുന്നുണ്ട്.റെഡ് മീറ്റിന്റെ അമിതമായ ഉപയോഗം കോളോറെക്ടൽ കാൻസർ അഥവാ, മലാശയ അർബുദത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

ലീൻ മീറ്റ്

താരതമ്യേന കൊഴുപ്പ് കുറവുള്ള മാംസമാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. കോഴി, താറാവ്, ടർക്കി മുതലായവയുടെ മാംസം ലീൻ മീറ്റിന് ഉദാഹരണങ്ങളാണ്. കൊഴുപ്പുള്ള ഭാഗങ്ങൾ പാടെ ഒഴിവാക്കി മുറിച്ചെടുത്ത മറ്റു മാംസങ്ങളും ഇതിൽ പ്പെടുത്താം. റെഡ് മീറ്റിനെ അപേക്ഷിച്ച് കൊഴുപ്പുകുറഞ്ഞ മാംസമാണ് ഇവ.സെലീനിയം, വിറ്റാമിൻ ബി 3, ബി 6 എന്നിവയുടെ നല്ലൊരു ഉറവിടമാണ് ലീൻ മീറ്റ്. സെലീനിയം നമ്മുടെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുകയും നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • ഏതുതരം മാംസം തിരഞ്ഞെടുത്താലും കൊഴുപ്പടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കി ഉപയോഗിക്കാൻ ശ്രമിക്കുക.
  • പായ്ക്ക് ചെയ്ത മാംസം വാങ്ങുമ്പോൾ ന്യൂട്രീഷ്യൻ ലേബൽ കൃത്യമായി നോക്കി അതിലെ കൊഴുപ്പിന്റെ അളവുകുറഞ്ഞതാണെന്ന് ഉറപ്പുവരുത്തുക.
  • കോഴി, ടർക്കി മുതലായവയുടെ മാംസം തൊലികളഞ്ഞ് ഉപയോഗിക്കുക.
  • പ്രോസസ്ഡ് മാംസ ഉത്പന്നങ്ങളായ ഹോട്ട് ഡോഗ്, സോസേജ്, ബർഗർ മുതലായവ കഴിവതും ഒഴിവാക്കുക. അവയിൽ ഉയർന്നതോതിൽ കൊഴുപ്പ് മാത്രമല്ല ഉപ്പും അടങ്ങിയിരിക്കുന്നു.
  • മാംസം ഉയർന്ന ചൂടിൽ പാകംചെയ്യാതിരിക്കുക. എണ്ണയിൽ വറുത്തെടുക്കുന്നത് പരമാവധി ഒഴിവാക്കുക. കരിഞ്ഞ മാംസം ഭക്ഷിക്കാതിരിക്കുക.

വ്യത്യസ്ത ഡയറ്റ് ഉപയോഗിച്ചുള്ള പഠനപ്രകാരം രക്തത്തിലെ കൊളസ്ട്രോൾ നിരക്കിന്റെ ഉയർച്ചയിൽ ഈ രണ്ട് മാംസാഹാരങ്ങളും പങ്കുവഹിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. സസ്യാഹാരങ്ങളിൽപ്പെട്ട പ്രോട്ടീൻ ഭക്ഷണങ്ങൾ ഇവയേക്കാൾ സുരക്ഷിതമാണെന്നും പഠനം സൂചിപ്പിക്കുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.