- Trending Now:
തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയനവർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2270353.
മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേദന അടിസ്ഥാനത്തിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ അധ്യാപകരെ ആവശ്യമുണ്ട്. അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രിയോ ത്രിവത്സര ഡിപ്ലോമയോ കൂടാതെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് വിഷയത്തിലും അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. foodcraftpmna@gmail.com എന്ന ഇ മെയിൽ വഴി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04933 295733.
എറണാകുളം ജില്ലയിൽ കോർപ്പറേഷൻ, നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു. ആഗസ്റ്റ് 12 ന് രാവിലെ 10.00 മുതൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ ഇന്റർവ്യൂ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവരും 18-നും 45-നും ഇടയിൽ പ്രായമുള്ളവരും ടി. തൊഴിൽ ചെയ്യുന്നതിനുള്ള കായികക്ഷമത ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ളവർ യോഗ്യത, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ടി. ദിവസം രാവിലെ 10.00 നും 12.00 നും ഇടയിൽ എത്തണം. മുൻപരിചയം അഭികാമ്യം. സംശയങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്. ഫോൺ നമ്പർ : 8330021521, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ആഫീസർ.
വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിലെ ഡോക്ടർ നിമയനം പ്രോജക്ട് മുഖേന താൽക്കാലികമായി ഡോക്ടർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 40 വയസിന് താഴെ പ്രായമുള്ള എം.ബി.ബി.എസ് ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ എത്തിച്ചേരണം.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് - II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ് II അല്ലെങ്കിൽ സമാന സ്വഭാവമുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിച്ച് വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. താൽപര്യമുള്ള അപേക്ഷകർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയ മേധാവി മുഖേന ആഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
തിരുവനന്തുപരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ കാർഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 30,995 രൂപ മാസ വേതന അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ രണ്ടു പ്രതീക്ഷിത (താത്കാലികം) ഒഴിവുണ്ട്. ഡി.എം.എസ്.പി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ റെക്കഗ്നിഷൻ, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ദ്യം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org ഫോൺ: 0471 2553540.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.