Sections

അസിസ്റ്റന്റ് പ്രൊഫസർ, ഡോക്ടർ, പെർഫ്യൂഷനിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Aug 27, 2024
Reported By Admin
Recruitment to the posts of Assistant Professor, Doctor, Perfusionist etc

ഡോക്ടർ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ നൈറ്റ് ഒ.പിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 2023 ജൂലൈ ഒന്നിന് 65 കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 30 ന് രാവിലെ 10.30 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാവണം .

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പെർഫ്യൂഷനിസ്റ്റ് നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ 29ന്

തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലേക്ക് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ കാർഡിയാക്ക് പെർഫ്യൂഷനിസ്റ്റിനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 29ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- ബി.എസ്.സി കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310.

മെഡിക്കൽ കോളേജിൽ നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ നിലവിലുള്ള അസി. പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രെജിസ്ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്തംബർ 2 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.