Sections

നിരവധി തസ്തകകളിലേക്ക് നിയമം - അപേക്ഷകൾ സമർപ്പിക്കാം

Monday, Apr 03, 2023
Reported By Admin
Job Offer

നിരവധി തസ്തകകളിലേക്ക് നിയമനം


കരാർ/ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയിൽ അക്വാകൾച്ചർ പ്രമോട്ടർ ,പ്രോജക്ട് കോർഡിനേറ്റർ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാർ/ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനും 56 വയസ്സിനും ഇടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസിലോ, സുവോളജിയിലോ, ഫിഷറീസിലോ ബിരുദം ഉള്ളവർക്ക് അക്വാകൾച്ചർ പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. ടടഘഇ എസ്.എസ്.എൽ.സി യോഗ്യതയും മത്സ്യകൃഷി മേഖലയിൽ കുറഞ്ഞതു 4 വർഷത്തെ പ്രവൃത്തി പരിചയം (സർക്കാർ വകുപ്പ്/ സ്ഥാപനം) ഉള്ളവർക്കും പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബി.എഫ്.എസിയോ, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിൽ ബിരുദാനന്തര ബിരുദമോ സുവോളജി/ഫിഷറീസ് സയൻസ് വിഷയങ്ങൾ എന്നിവയിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സർക്കാർ വകുപ്പ് / സ്ഥാപനം എന്നിവയിൽ മത്സ്യകൃഷി മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ 685603 എന്ന വിലാസത്തിൽ ഏപ്രിൽ 10, 3 മണിക്ക് മുമ്പായി എത്തിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 233226 നമ്പറിലോ, adidkfisheries@gmail.com എന്ന ഇമെയിലിലോ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

ഐസിഡിഎസ് അടിമാലി ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കൊന്നത്തടി പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ളതുമായ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നു. അപേക്ഷകർ കൊന്നത്തടി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം . വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം എന്നാൽ എസ്.എസ്.എൽ.സി പാസ്സായിരിക്കുവാൻ പാടില്ലാത്തതുമാകുന്നു. പ്രായം- 18 നും 46 വയസ്സിനുമിടയ്ക്കായിരിക്കണം. അർഹതപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 വൈകിട്ട് 5 മണി . കൂടുതൽ വിവരങ്ങൾക്ക് അടിമാലിയിൽ പ്രവർത്തിക്കുന്ന അടിമാലി ശിശു വികസനപദ്ധതി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക 04864-223966

വോക്ക്-ഇൻ-ഇന്റർവ്യൂ

കൊല്ലം നിപുൺ ഭാരത് മിഷൻ പ്രോഗ്രാമിലേക്ക് ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. വോക്ക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസിൽ നടത്തും. യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ സി വി സർട്ടിഫിക്കറ്റ്/ ഡാറ്റ എൻട്രിയിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം, സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയം, ബി എഡ് / ഡി എൽ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. (ഒ ബി സി മൂന്ന് വർഷം എസ് സി എസ് ടി അഞ്ച് വർഷം വയസ് ഇളവ്) വിവരങ്ങൾക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, ssakollam@gmail.com, ഫോൺ 0474 2794098.

സ്പാർക്കിൽ ഒഴിവുകൾ

സംസ്ഥാന സർക്കാരിന്റെ ധനകാര്യ (സ്പാർക് പിഎംയു) വകുപ്പിൽ പുതിയ പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ: www.info.spark.gov.in എന്ന വെബ്സൈറ്റിൽ.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ നിരണം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പെർമാരുടെയും ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനു വേണ്ടി സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01/01/2023 തീയതിയിൽ 18 - 46 പ്രായമുള്ളവരും, സേവനതല്പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാൽ എസ്എസ്എൽസി പാസാകാത്തവരും ആയിരിക്കണം. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകരെ ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ, നിയമാനുസൃതമായ ഇളവ് ലഭിക്കും. നിരണം പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. 2019 ൽ അപേക്ഷ സമർപ്പിച്ചവർ ഇനി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പുളിക്കീഴ് ഐസിഡിഎസ് ഓഫീസുമായും, നിരണം പഞ്ചായത്ത് ഓഫീസുമായും ബന്ധപ്പെടണം. വിലാസം : ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, പുളിക്കീഴ് , വളഞ്ഞവട്ടം പി.ഒ. തിരുവല്ലഫോൺ - 0469 2610016.

മെഡിക്കൽ ഓഫീസർ നിയമനം

ജില്ലാഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവത്തിക്കുന്ന ആയുഷ്മാൻ ഭവ പ്ലാൻ പ്രോജക്ടിൽ നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. യോഗ്യത: ബിഎൻവൈഎസ്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് യോഗ്യത സംബന്ധിച്ച ഒറിജിനൽ രേഖകൾ, തിരിച്ചറിയൽ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ ഏപ്രിൽ അഞ്ചിന് 10.30ന് ഹാജരാകണം. പ്രായപരിധി 45 വയസ്. ഫോൺ: 0477 2262609.

മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ഒഴിവ്

വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ

സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ലയിൽ നിപുൺ ഭാരത് മിഷൻ പ്രോഗ്രാമുമായി ബന്ധ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന് രാവിലെ 10 മുതൽ എസ്.എസ്.കെ കൊല്ലം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്തു തന്നെ എത്തിച്ചേരണം. യോഗ്യത ഡിഗ്രി, ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവ. അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മലയാളം ടൈപ്പിംഗ്, ഗവ. അംഗീകൃത സ്ഥാപനത്തിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ബി.എഡ്/ഡിഎൽ എഡ് യോഗ്യത അഭിലാഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒബിസി 3 വർഷം, എസ്.സി/എസ്.ടി-5 വർഷം) കൂടുതൽ വിവരങ്ങൾക്ക്: 0474 2794098. ഇ-മെയിൽ: ssakollam@gmail.com.

കെഎസ്ഐഡിസിയിൽ അസിസ്റ്റന്റ് മാനേജർ

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അസിസ്റ്റന്റ് മാനേജർ (അഞ്ച് എണ്ണം) സ്ഥിരം തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ഫിനാനൻസ് ആൻഡ് അക്കൗണ്ട്സ് (മുസ്ലിം സംവരണം-ഒന്ന്), ലീഗൽ (എസ്.സി സംവരണം- ഒന്ന്), പ്രൊജക്ട്സ് ( എൽസി/എഐ (ഒരു ഒഴിവ്)- ഹിന്ദു നാടാർ ആൻഡ് എസ്.ഐ.യു.സി നാടാർ (രണ്ട് ഒഴിവ്) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിൽ സി.എ/എ.ഐ.സി.ഡബ്ല്യു.എ യോഗ്യതയും, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് മാനേജർ (ലീഗൽ) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫസ്റ്റ് ക്ലാസ് ബിരുദവും നിയമത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും/അഞ്ച് വർഷത്തെ എൽ.എൽ.ബിയിൽ ഫസ്റ്റ് ക്ലാസും, നിയമ മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്സ്) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഫസ്റ്റ് ക്ലാസ് എം.ബി.എയുമാണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് പ്രൊജക്റ്റ് അപ്രൈസൽ, ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡെവലപ്മെന്റ്, സിവിൽ കൺസ്ട്രക്ഷൻ, അനുബന്ധ എഞ്ചിനീയറിങ് മേഖല എന്നിവയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് മികച്ച ആശയ വിനിമയ പാടവം ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28 വൈകീട്ട് അഞ്ച് മണി.

അങ്കണവാടി വർക്കർ/ഹെൽപ്പർ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്ത് അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല. ഫോൺ: 0472 2841471.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.